മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ അറിയാം.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെ അറിയാം


മാനവരാശി ഭാവിയിൽ നേരിടാൻ പോകുന്ന വൻ വിപത്തുകളിൽ ഒന്നാണ് ഓക്സിജന്റെ അപര്യാപ്തത .ഇതിന് കാരണമാകുന്നത് മനുഷ്യരുടെ പ്രകൃതിയോടുള്ള ഇടപെടലുകളാണ്. നാം ഇന്ന് ഒട്ടും ശ്രദ്ധിക്കാത്ത ഒന്നാണ് വായു മലിനീകരണം. വായുവിലെ ഓകസിജന്റെ ഘടകമാണ് നാo ഏവരേയും നില നിർത്തുന്നത്. വാഹനങ്ങൾ മൂലവും മറ്റും മലിനപ്പെടുന്ന തോടൊപ്പം അതിനെ ചെറുത്തു നിർത്തുന്ന മരങ്ങളേയും വെട്ടി മാറ്റുകയാണ് .ഈ മനുഷ്യൻ അറിയുന്നില്ല താൻ ചെയ്തു കൂട്ടുന്ന തൊക്കെയും തന്നിൽ തന്നെ വിപത്തുണ്ടാക്കുമെന്ന് .അങ്ങനെ നാം പിന്നിട്ടു വന്ന ഒരു അവസ്ഥയാണ് ജലക്ഷാമം. പണ്ട് കാലത്തുള്ളവർ ചിന്തിച്ച് പോലും നോക്കിയിട്ടുണ്ടാവില്ല പണം കൊടുത്ത് ജലം വാങ്ങുന്ന ഒരു അവസ്ഥയെ പറ്റി .അങ്ങനൊരു ദുരവസ്ഥയാണ് അല്പ കാലങ്ങൾക്ക് ശേഷം നമ്മിൽ എത്തിച്ചേരാൻ പോകുന്നത്. ഇപ്പോൾ നമുക്ക് കിട്ടുന്ന മിനറൽ വാട്ടർ കുപ്പികൾക്ക് സാമ്യമായ ഓക്സിജൻ ടാങ്കറുകളും പാർലുകളും നമ്മെ വരും കാലഘട്ടത്തിൽ കാത്തിരിക്കുകയാണ്.അങ്ങനെയൊരു കാലം വരുന്നത് തടയാൻ നമുക്ക് ചെയ്യാനാകുന്ന ഒരേ ഒരു കാര്യം പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ്. മരം വെച്ചു പിടിപ്പിച്ചും കുന്നുകൾ ഇടിക്കാതെയും പൊതുവാഹനങ്ങൾ ഉപയോഗിച്ചും നമുക്ക് കഴിയുന്ന രീതിയിൽ നമുക്ക് കിട്ടിയ പ്രകൃതിയെ അതേ പടി വരാൻ പോകുന്ന തലമുറയ്ക്ക് തിരിച്ചു നൽകാം. ഇതു വഴി നാം നമ്മോടൊപ്പം ലോകത്തെ തന്നെ വിപത്തുകളിൽ നിന്ന് രക്ഷിക്കാം. " ഭാവി നന്നായിരിക്കാൻ നാം നമ്മുടെ ഇന്ന് നല്ലതായിരിക്കാൻ ശ്രമിക്കുക "

റസാന എം.കെ
5 ഡി മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം