തൊടിയിലുണ്ടൊരു തേൻമാവ്
മാമ്പഴമുള്ളൊരു തേൻമാവ്
തേനൂറുന്നൊരു രുചിയാണ്
മാവിൻതൊടിയിൽ കുട്ടിക്കൂട്ടം
രാപ്പകൽനേരം കൂടുന്നെ
മാവിൻകൊമ്പിൽ ചാടിക്കളിക്കു
തേനൂറുന്നൊരു മാമ്പഴമാണ്
മാമ്പഴമൊന്ന് വീഴുമ്പോൾ
ഓടിച്ചടിവരുന്നല്ലോ
ആനന്ദത്താൽ കുട്ടിക്കൂട്ടം
ആടിപ്പാടി നടന്നല്ലോ