മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ തന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ തന്ന പാഠം


ഈ സമയത്താണ് ശരിക്കും നാട്ട് ഭക്ഷണത്തിന്റെ മേമ്മയെ കുറിച്ച് മനസ്സിലായത് . കൊറോണ എന്ന മഹാമാരി ഈ നാടിന് ഉണ്ടാക്കി വച്ച വിപത്ത് എത്രയാണെന്ന് കൂ ട്ടുകാർക്ക് അറിയാമല്ലോ. പക്ഷേ ഇത് കൊണ്ട് ഉണ്ടായ ഒരു നല്ല പാഠത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചോ? "നാട്ട് ഭക്ഷണത്തിന്റെ മേന്മ . നമ്മൾ ഒരു പാട് ലേഖനവും പ്രസംഗവും എല്ലാം പറഞ്ഞ് പഠിച്ച നമ്മുടെ കുഞ്ഞുണ്ണി മാഷിന്റെ നാട്ട് ഭക്ഷണം . താളും തകരയും എന്ന പാഠത്തിൽ മാഷ് പറഞ്ഞ ചക്കകറിയും തോരനു മാമ്പഴക്കൂട്ടാനും എന്ന് വേണ്ട ചക്ക കുരുഷേക്ക് വരെ എല്ലാവരും ഉണ്ടാക്കി കാണും .ഹോട്ടലുകളും .തട്ട് കടകളും എന്തിന് ഓൺലൈൻ വരെ പൂട്ടിയപ്പോൾ എല്ലാ മലയാളികളു് ഒന്നടങ്കം നാട്ട് ഭക്ഷണത്തിന്റെ മേന്മ എന്തെന്ന് തിരിച്ച് അറിഞ്ഞു.എന്തിനും ഏതിനും ആശുപത്രിയിലേക്ക് പോകുന്നവർക്ക് ഇപ്പോ അസുഖവും ഇല്ല .ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാനും നമ്മൾ പഠിച്ചു. കൃഷിയുടെ മഹത്വം കൂടി നമ്മൾ ഇതിൽ നിന്നും മനസ്സിലാക്കോണ്ടിയിരിക്കുന്നു. നമ്മുടെ വീട്ട് മുറ്റത്ത് നമ്മളെ കൊണ്ട് കഴിയുന്ന പച്ചക്കറികൾ നട്ട്പിടിപ്പിക്കുക.ടി.വി.കാണലും ഫോണിൽ കളിയും നിർത്തി നമ്മുക്ക് കൃഷി ചെയ്യാം നമ്മുടെ വീട്ടിൽ തന്നെ. നമ്മുക്കായ് ..... നാളെക്കായ്.... ഭയമല്ല ജാഗ്രതയാണ് വേണ്ടത് .

നിയുക്ത് രാജ്.കെ
4 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ