മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ആനയമ്മയും കുട്ടിയാനയും

Schoolwiki സംരംഭത്തിൽ നിന്ന്
ആനയമ്മയും കുട്ടിയാനയും


ഒരു ദിവസം ആനയമ്മ പറഞ്ഞു: മോനേ, നീ ഒറ്റയ്ക്ക് പുറത്തേക്കൊന്നും പോകരുത് . ശരിയമ്മേ, ഞാനെങ്ങും പോകില്ല. കുട്ടിയാന പറഞ്ഞു. അങ്ങനെ ആനയമ്മ പുറത്തേക്ക് പോയി.. കുട്ടിയാനക്ക് വീട്ടിലിരുന്ന് മടുത്തപ്പോൾ അവൻ മെല്ലെ പുറത്തേക്കിറങ്ങി. അങ്ങനെ അവൻ കാട്ടിലൂടെ നടക്കുന്നതിനിടയിൽ പെട്ടെന്ന് ഒരു കുഴിയിലേക്ക് "പ്ഠും " എന്ന് വീണു. അവൻ ആ കുഴിയിൽ നിന്ന് നിലവിളിക്കാൻ തുടങ്ങി പക്ഷേ ആര് കേൾക്കാൻ ' !! അൽപസമയത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയ അമ്മയാന മകനെ വീട്ടിൽ കണ്ടില്ല ... പേടിയോടെ അമ്മയാന മകനേയും തേടി ഇറങ്ങി അപ്പോഴാണ് ഒരു കുഴി യിൽ നിന്നും ഒരു നിലവിളി കേട്ടത്.അമ്മയാന അങ്ങോട്ടേക്ക് ഓടിച്ചെന്നു 'അപ്പോഴതാ ആ കുഴിയിൽ തൻ്റെ മകൻ കിടക്കുന്നു. അമ്മയാന മറ്റ് ആനകളേയും കൂടി വന്ന് കുട്ടിയാനയെ കുഴിയിൽ നിന്നും രക്ഷിച്ചു. വീട്ടിലെത്തിയ കുട്ടിയാന അമ്മയോട് പറഞ്ഞു. അമ്മേ, ഞാൻ ഇനി ഒരിക്കലും അമ്മയോട് അനുസരണക്കേട് കാണിക്കില്ല':

മിൻഹ സനിയ്യ
2 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ