കിഴക്കേ കുന്നിൻ ചെരുവിൽ നിന്നും
പൊങ്ങി വരുന്നെയൊരു കിണ്ണം
ചുറ്റും സ്വർണ പ്രഭയേകീടും
കാണാൻ ചേലുള്ളൊരു കിണ്ണം
മെല്ലെ മെല്ലെ മേലോട്ടങ്ങനെ
പൊന്തും കിണ്ണം കണ്ടോളൂ
പൊങ്ങിപ്പൊങ്ങിയുച്ചയടുത്താൽ
അമ്പോ എന്തൊരു ചൂടാണ്
അന്തി കറുക്കാൻ നേരംനോക്കി
കടലിൽ ചെന്നു കുളിക്കുവാൻ
നേരം തെറ്റാതുണരാനായി
എങ്ങോ ചെന്നു മറയുന്നു.