Schoolwiki സംരംഭത്തിൽ നിന്ന്
👼🏻മേരി എന്ന മാലാഖ 👼🏻
പണ്ട് പണ്ട് കൃഷ്ണപുരം എന്ന ഗ്രാമത്തിൽ മേരിയും കുടുംബവും താമസിച്ചിരിന്നു. അവളുടെ അച്ഛൻ മരം വെട്ടുക്കാരനായിരുന്നത് കൊണ്ട് അത്യ വലിയ വരുമാനമെന്നും ഉണ്ടായിരുന്നില്ല. അവരുടെ പ്രായാസങ്ങൾ മാറ്റിവെച്ചു അവളെ നല്ലവണം പഠിപ്പിച്ചു. പഠനത്തിൽ മിടുക്കിയായത് കെണ്ട് തന്നെ അവർക്ക് വലിയ ബുദ്ധിമുടെന്നും ഉണ്ടായിരുന്നില്ല. അവൾക്ക് നേഴ്സാകാൻ വലിയ അഗ്രഹമായിരുന്നു. അവളുടെ ആഗ്രഹം പൊലെ അവൾ നല്ലവണം പഠിച്ചു. ഒരിക്കൽ അവളുടെ അച്ഛൻ വലിയ അപകടത്തിൽ പെട്ട് മരിച്ചു.
ആകെ കൂടിയുള്ള വരുമാനം നിലച്ചു. അവളുടെ അമ്മ തൻ്റെ മകളുടെ പനത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൽ കൂലിവേലകൾ ചെയ്തു.
എത്രയു പെട്ടെന്ന് തന്നെ ജോലി ചെയ്ത് അമ്മയ്ക്ക് തണലാവാൻ അവൾ ആഗ്രഹിച്ചു. രാപകലിലാതെ കഷ്ട്ടപ്പെട്ടു പഠിച്ചു. അവൾ ആഗ്രഹിച്ചതു പൊലെ നെഴ്സ് പoനം പൂർത്തിയാകി. അങ്ങെനെ ഗ്രമാത്തിലെ ആശുപത്രിയിൽ ജോലി ലഭിച്ചു. അവൾ തൻ്റെ ജോലിയിൽ ആത്മാർത്ഥ പുലർത്തി.
വർഷങ്ങൾ രണ്ട്കഴിഞ്ഞു .ആടെവി ആ ഗ്രാമത്തിൽ പകർച്ച പതി വ്യാപിച്ചു. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു .സേക്റ്ററും നേഴ്സും രാപകലിലാതെ അവരുടെ സേവനത്തിൽ മുഴുകി .അവശക്ക് വിട്ടിലേക്ക് പോവുവാൻ കഴിയുമായിരുന്നില്ല. അവൾ ഫോണിലുടെ സുവ വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. ഊണ് ഉറക്കവുമില്ലാതെ ജോലി ചെയ്യുന്നത് കണ്ട് അമ്മയുടെ മനസ്സ് വിശമിച്ചു.
അവൾ തൻ്റെ അമ്മയെ സമാധാനിപ്പിച്ചു.
അങ്ങെനെ രണ്ടു മൂന്നു മാസങ്ങൾ കഴിഞ്ഞു ഒരു ദിവസം രാത്രി കിടക്കു നേരത്ത് പതിയും ശ്വാസമുട്ടലും അന്നു ഭവപ്പെട്ട അവൾ തൻ്റെ സഹപ്രവർത്തകരേട് ഈ കാര്യം അറിച്ചു. പിറ്റേ ദിവസം രാവിലെ അവൾ ആശുപത്രിയിലേക്ക് ഏത്തി ടേസ്റ്റ് ചെയ്തപ്പോൾ ആ പകർച്ച പനി അവളെയും പിടിപ്പെട്ടു. ഒരാഴ്ച കഴിഞ്ഞു അവളുടെ ആരോഗ്യസ്ഥിതി കൂടുതൽ വശളായി.ഡോക്റ്റർമാരും മറ്റും കഠിന പരിശ്രമം നടത്തിയെങ്കിലും അവളെ രക്ഷിക്കാനായില്ല.
ആ കെച്ചു മാലാഖ ഈ ലോകത്തോട് വിട പറഞ്ഞു . ഏക മകളുടെ നഷ്ടത്തിൽ കരയുന്ന അമ്മയൊടെപ്പം ആ ഗ്രാമവും കരഞ്ഞു പോയി.
💐💐💐💐💐💐💐💐💐💐💐💐💐💐
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ
|