അവധിക്കാലം!
അവധിക്കാലമായതുകൊണ്ടുതന്നെ നേരം ഇത്തിരി വൈകി തന്നെയാണ് ഉറക്കമുണരൽ. പുറത്തു വരുമ്പോഴത്തേക്കും പത്രം എത്തിയിരിക്കും. പത്രത്തിൽ ഓരോ പേജിലും ഇടം പിടിച്ചിരിക്കുന്ന
'കൊറോണ വൈറസ് ' , മറ്റു വാർത്തകൾ ഇതിലൂടെയൊക്കെ വിശദമായി ഒരു വായന നടത്തും .പ്രഭാത ഭക്ഷണത്തിനു ശേഷം വീട്ടിലെ അലമാരയ്ക്കുള്ളിൽ പതുങ്ങി യിരിക്കുന്ന പുസ്തകങ്ങളൊക്കെ വായിച്ച ശേഷം വീടു വൃത്തിയാക്കൽ, എല്ലാം അടുക്കി വെക്കൽ തുടങ്ങിയ പരിപാടികൾ.അമ്മയുടെ നിർദേശപ്രകാരം നമുക്ക് എല്ലായ്പ്പോഴും അത്യാവശ്യമായ് വരുന്ന ചില ഹിന്ദി വാക്കുകൾ പഠിക്കൽ.സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായി കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ജില്ലയിലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. എല്ലായിടവും ഭീതിയുടെ നിഴലിൽ.ടി.വി യിൽ പുന സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന വിനോദ പരിപാടികളിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം മുറ്റത്തേക്കിറങ്ങി. നാടെങ്ങും നിശ്ചലം .വീടിനു മുകളിലുള്ള റോഡിലൊന്നും ആരെയും കാണാനില്ല. എത്ര ആളും ബഹളവുമുള്ള റോഡായിരുന്നു അത്? എല്ലാം എത്ര പെട്ടെന്നാണ് നിശ്ശബ്ദമായത് . ഉച്ചഭക്ഷണത്തിനുശേഷം ഒരു പുസ്തകത്തിൽ കണ്ട ഒരു ചിത്രം നോക്കി ഒരു തുണിയിൽ തുന്നാൻ ശ്രമിച്ചു.ഉച്ചകഴിഞ്ഞാൽ ആകെയുള്ള ഉന്മേഷം ബാറ്റ്മിൻ്റൺ കളിയാണ് .വീടിൻ്റെ മുറ്റത്തിന് അപ്പുറം പോകാതെയുള്ള കളി .രാത്രി ഒരു ക്വിസ്സ് പ്രോഗ്രാം ഉണ്ടായിരുന്നു .കൊറോണ തന്നെ വിഷയം .എനിക്ക് നല്ല മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചു. ഭക്ഷണം കഴിച്ച് പല തരം കളിയിൽ ഏർപ്പെട്ടു. ഉറങ്ങാൻ കിടന്നെങ്കിലും എനിക്ക് ഉറക്കം വന്നില്ല. 7D ക്ലാസിലെ ഓരോ ദിനങ്ങളും മനസ്സിൽ ഉദിച്ചു വന്നു. പല വിധത്തിൽ ആനന്ദവും ആഹ്ലാദവും ഉൾക്കൊണ്ട് നീണ്ടു പോയ ആ ദിനങ്ങൾ .... പിന്നീട് രാത്രിയുടെ ഏതോ യാമത്തിൽ ഞാൻ ഉറക്കത്തിലേക്ക് മുഴുകി .
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|