മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

കൊറോണയെ പ്രതിരോധിക്കാം

ഒരിടത്ത് ഒരിടത്ത് ദാമു എന്ന ഒരാൾ ഉണ്ടയിരുന്നു. ദാമു വളരെ സത്യസന്ധനായിരുന്നു. ദാമു വളരെ വ്യക്തി ശുചിത്വം പാലിക്കുമായിരുന്നു. ദാമു കല്യാണം കഴിച്ചിരുന്നു. ഭാര്യയുടെ പേര് ദേവയാനി. അവർക്ക് രണ്ട് പെൺമക്കളായിരുന്നു. അവരുടെ വീടിന് പുറകിൽ അവരുടെ തന്നെ കൃഷി സ്ഥലം ഉണ്ടായിരുന്നു. ദാമുവിന് ഒരു കൂട്ടുകാരനുണ്ട്. അവൻ്റെ പേര് രവി.രവി ദാമു പറയുന്നത് കേൾക്കാറില്ല. അവരുടെ രണ്ടു പേരുടെയും ജോലി ഒന്നു തന്നെയാണ് .അവരുടെ ജോലി പപ്പടം വിൽക്കുകയാണ്. അവർ രാവിലെ ആകുമ്പോൾ ജോലിക്ക് പോകും. ഓരോ വീടുകളിലും പോയി നടന്ന് വിൽക്കും.

ഒരു ദിവസം അവർ രാവിലെ പപ്പടം വിഷക്കാൻ ഇറങ്ങി. അവർ ഒരു വീടിൻ്റെ മുന്നിൽ എത്തിയപ്പോൾ അവിടെ നിന്നു ഒരാൾ പറയുന്നതു കേട്ടു .എ ടോ, ലോകത്തെല്ലാം പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചു. അതു കേട്ട് ദാമു പറഞ്ഞു ഞാൻ ഇനി തൊട്ട് പണിക്ക് വരുന്നില്ല.പ്രധാനമന്ത്രി പറയുന്നത് കേൾക്കണം.അതു കേട്ട ഉടനെ രവി പറഞ്ഞു നീ പോടാ ഞാൻ പണിക്കു വരും. പറയുന്നതു കേട്ടില്ലേൽ വൈറസ് പടരും നമ്മൾ മരിച്ചു പോകും. അങ്ങനെ പറഞ്ഞ് ദാമു

വീട്ടിലോട്ടും രവി മുന്നോട്ടും നടന്നു.അടുത്ത ദിവസം തൊട്ട് ദാമു വീട്ടിൽ നിന്ന് ഇറങ്ങിയില്ല. വീടിൻ്റെ പുറകില്ലൊള്ള കൃഷിഭൂമിയിൽ കൃഷി ചെയ്തു.ദാമു മാസ്ക്കും മറ്റും ധരിച്ച് വീട്ടിൽക്കൂടെ നടന്നുള്ളു.പിന്നെ എന്തു ചെയതാലും കൈകഴുകുകയും ചെയ്തു കൊണ്ടിരുന്നു.

ഒരു ദിവസം രവി ജോലിക്ക് പോകും വഴി അവന് ചുമയും അധിക പനിയും മറ്റും തോന്നി. അപ്പോൾ രവി വീട്ടിലെക്ക് പോയി .എന്നിട്ടും അവന് വെല്ലായ്മ തോന്നിയിട്ട് രവി ആശുപത്രിയിൽ പോയി അപ്പോൾ ഡോക്ടർ പറഞ്ഞു ഇത് കൊറോണയാണ് .നിൻ്റെ കൂടെയുള്ളവരെ ചെക് ചെയ്യണം എന്നാല്ലേ അവർക്കും കൊറോണ അറിയാൻ പറ്റുകയുള്ളു. ചെക്ക് ചെയ്തപ്പോൾ അവർക്കും കൊറോണ പടർന്നിട്ടുണ്ട് അപ്പോൾ രവി ഓർത്തു ദാമു പറയുന്നത് കേൾക്കണ്ടതായിരുന്നു. കേട്ടിരുന്നേൽ എനിക്കും എൻ്റെ കുടുംബത്തിനും രോഗം പിടിക്കില്ലായിരുന്നു.

ഗുണ പാഠം

നമ്മൾ കൊറോണക്കാലത്ത് വീട്ടിലിരുന്ന് രക്ഷനേടു .രോഗം പിടിക്കാത്തെ നോക്കു .

അമൃത ലക്ഷ്മി കെ.എസ്
6E മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ