സംഗീത അഭിരുചി ഉള്ള കുട്ടികൾ, ഇല്ലാത്ത കുട്ടികൾ എന്ന വേർതിരിവ് ഇല്ലാതെ എല്ലാവർക്കും തുല്യ ആസ്വാദന അവസരം നൽകിക്കൊണ്ട് ഉള്ള ഒരു സംഗീത ക്ലാസ് ആണ് നമ്മുടെ സ്കൂൾ നൽകുന്നത്. കർണാടക സംഗീതത്തിൽ അധിഷ്ടിതമായ ക്ലാസ്സുകൾ ആണ് കുട്ടികൾക്ക് ലഭിക്കുന്നത്.. അവരുടെ ആവശ്യം പോലെ നാടൻ പാട്ടുകൾ, ഹിന്ദുസ്ഥാനി പോലെ ഉള്ള സംഗീത ശാഖകളും സ്മാർട് ക്ലാസ്സ് റൂമിൻ്റെ സഹായത്തോടെ demonstrate ചെയ്തു കൊടുക്കുന്ന രീതിയും നമ്മുടെ സ്കൂളിൽ നിലനിൽക്കുന്നു.. മത്സര ആവശ്യത്തിനും ഒറ്റക്ക് ഉള്ള പ്രകടനങ്ങൾക്കും കുട്ടികൾക്ക് ട്രെയിനിംഗ് നൽകി വരുന്നു. ദിനാഘോഷപരിപാടികൾ ഭംഗി ആക്കാൻ കുട്ടികൾക്ക് പ്രത്യേക ഗാനങ്ങൾ തയ്യാറാക്കി അവ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത് വീഡിയോയുടെ സഹായത്തോടെ സ്കൂൾ YouTube ചാനലിൽ upload ചെയ്യാറുണ്ട്. തന്മൂലം കുട്ടികൾക്ക് അവരുടെ കഴിവുകൾ മറ്റു കുട്ടികൾക്കുള്ള പ്രചോ‍ദനം ലഭിക്കാൻ കാരണമാകുന്നു.സംഗീത ശാഖകളെ കുറിച്ചും അവയിലെ രാഗ താള ഭാവങ്ങളെ കുറിച്ചും മനസ്സിലാക്കാൻ ഏറ്റവും ലളിതമായ രീതിയിൽ സിനിമ ഗാനങ്ങളുടെ സഹായത്തോടെ അവയുടെ ദൃശ്യങ്ങളുടെ സഹായത്തോടെക്ലാസ്സുകൾ നടത്തി വരുന്നു.. പാടുന്നവർക്ക് വീണ്ടും പാടി അതിനും മനോഹരമാക്കുന്നതിനും പാടാൻ താൽപ്പര്യം ഉള്ള കുട്ടികൾക്ക് അതിനു പ്രചൊതനം നൽകുന്ന രീതിയിലും സംഗീത വിഭാഗം പ്രവർത്തിച്ചു വരുന്നു.. ക്ലാസ്സ് എന്നതിൽ ഉപരി സഹജീവികളോട് എങ്ങനെ അനുകമ്പയും ദയയോടും കൂടെ പെരുമാറണം എന്നും സംഗീതം അതിനു എങ്ങനെ സഹായിക്കുന്നു എന്നും ഇവിടെ മനസ്സിലാക്കി നൽകുന്നു. പ്രകാശമാനമായ മനസ്സും വ്യക്തി പ്രഭാവത്തിന്റെ വർദ്ധിത ചൈതന്യവും കൈവരിക്കാൻ സഹായിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

"https://schoolwiki.in/index.php?title=മ്യൂസിക്_ക്ലബ്ബ്&oldid=1418643" എന്ന താളിൽനിന്ന് ശേഖരിച്ചത്