മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/മീനു ഡോക്ടർ
മീനു ഡോക്ടർ
ഗ്രാമത്തിൽ ജീവിക്കുന്ന കർഷക കുടുംബമാണ് രാമുവിൻറേത്. രാമുവും ഭാര്യ സരസ്വതിയും മകൾ മീനുവും അടങ്ങുന്ന കൊച്ചു കുടുംബം. ഈ ഗ്രാമത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ കിലോമീറ്ററുകളോളം യാത്ര ചെയ്തുവേണം അടുത്തുള്ള ആശുപത്രിയിൽ എത്താൻ. പലപ്പോഴും അവർ നാട്ടുവൈദ്യമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ രാമൻറെ അച്ഛന് അസുഖം വന്നപ്പോൾ നാട്ടു വൈദ്യം ഫലിച്ചില്ല. അദ്ദേഹം മരിച്ചുപോയി. അന്ന് രാമൻ ഒരു തീരുമാനമെടുത്തു. മകളെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കും. രാമു കഠിനാധ്വാനം ചെയ്ത് മകളെ പഠിപ്പിച്ചു. മീനു മിടുക്കിയായിരുന്നു. അവൾ നന്നായി പഠിച്ചു.ജോലിചെയ്തുണ്ടാക്കിയ പണവും പലരിൽ നിന്നും കടം വാങ്ങിയ തുകയും കൊണ്ട് മകളെ അകലെയുള്ള മെഡിക്കൽ കോളേജിൽ ചേർത്തു. വർഷങ്ങൾ കഴിഞ്ഞു. മീനു പഠനം പൂർത്തിയാക്കി. അവൾ ഡോക്ടറായി മടങ്ങി വന്നു. അവർ നാട്ടിൽ ഒരു ആശുപത്രി പണിതു.പെട്ടന്നാണ് ആ വാർത്ത എത്തിയത്. ലോകമെമ്പാടും മാരകമായ രോഗം പടരുന്നു. കൊറോണ. അകലെയുള്ള പട്ടണത്തിൽ കച്ചവടത്തിന് പോയി വന്ന ചിലർക്കും രോഗം ബാധിച്ചു. പല രാജ്യങ്ങളിലും ആയിരക്കണക്കിനാളുകൾ മരിക്കുന്നു. ഗ്രാമത്തിൽ എല്ലാവർക്കും പേടിയായി.മീനു ധൈര്യമായി രോഗികളെ ചികിത്സിക്കാൻ തയ്യാറായി. രാമുവും സരസ്വതിയും അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചു. മീനുവിന് രോഗം പിടി പെട്ടാലോ. ..ഇതായിരുന്നു അവരുടെ ചിന്ത.അവൾ അച്ഛനോട് പറഞ്ഞു. "എനിക്ക് ഒരു ജീവനെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞെങ്കിലല്ലേ അച്ഛൻറെ ആഗ്രഹം സഫലമാകൂ. മാത്രമല്ല ഇത് എൻറെ കർത്തവ്യമാണ്. എന്നെപ്പോലെയുള്ളവർ മാറി നിന്നാൽ രോഗികളെ ചികിത്സിക്കാൻ ആളുണ്ടാകുമോ.. ധാരാളം ഡോക്ടർമാർ ഒരു വിശ്രമവുമില്ലാതെ പോരാടുമ്പോൾ ഞാനും അവർക്കൊപ്പം നിൽക്കേണ്ടതാണ്". അവൾ നാട്ടിലെ രോഗികളെ ചികിത്സിച്ചു. അനേകരെ മരണത്തിൽ നിന്നും രക്ഷിച്ചു. അവൾ എല്ലാവർക്കും പ്രിയപ്പെട്ടവളായി. അവരുടെ മീനു ഡോക്ടർ.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ