മൈലാംപെട്ടി എൽ പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ (നടുവിൽ ഗ്രാമപഞ്ചായത്) മൈലംപെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് മൈലംപെട്ടി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ.1973 ൽ സ്ഥാപിതം.ഭൂമിശാസത്രപരമായി ദുർഘടം പിടിച്ച ഈ മേഖലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാൽ ആ കാലത്തെ മനുഷ്യസ്‌നേഹികളായ ധാരാളം നല്ലവരായ ജനങ്ങൾ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം നിലവിൽ വന്നത്.പ്രദേശവാസിയായ ചെമ്മരൻ തോയൻ എന്ന പുരോഗമനേച്ഛു നല്കിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാർ നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.