മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ എനിക്ക് പറയാനുള്ളത്.........

Schoolwiki സംരംഭത്തിൽ നിന്ന്
എനിക്ക് പറയാനുള്ളത്.........
ചൈനയിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അച്ഛൻ, അമ്മ, സഹോദരി എന്നിവരടങ്ങിയ ചെറിയ കുടുംബം. സന്തോഷകരമായ ദിനങ്ങളിലൂടെ ഞങ്ങൾ മുന്നോട്ട് പോയി. അച്ഛൻ ഈ ഗ്രാമത്തിലെ ഡോക്ടർ ആയിരുന്നു. അച്ഛനും അമ്മയും ഞങ്ങൾ രണ്ടുപേരെയും വിട്ടുപിരിഞ്ഞു നിന്നിട്ടില്ല. ഒരു ദിവസം പെട്ടെന്ന് വൈറസ് എന്ന മഹാമാരി ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു. അച്ഛന് ഞങ്ങളെ കാണാൻ വരാൻ പറ്റാത്ത അവസ്‌ഥയിലായി. ഇവിടെയുള്ള ഓരോ ജനങ്ങളെയും അച്ഛൻ പരിശോധിച്ചുകൊണ്ടേയിരുന്നു. പിന്നീട് അച്ഛന് വീട്ടിൽ തീരെ വരാൻ പറ്റാതായി. കുറച്ചു നാൾ കഴിഞ്ഞ് അച്ഛൻ ഞങ്ങളെ കാണാൻ വന്നു. പക്ഷേ, അച്ഛനെ ഒന്ന് തൊടാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ദൂരെ നിന്ന് എന്റെ അച്ഛൻ ഞങ്ങളെ നോക്കി കരയുകയായിരുന്നു. പിന്നീട് കുറച്ചുനാൾ കഴിഞ്ഞാണ് ഞാൻ അറിയുന്നത് എന്റെ അച്ഛനും കൊറോണ എന്ന വൈറസിന് കീഴടങ്ങേണ്ടി വന്നുവെന്ന്............ 
ജിയ കൃഷ്ണ. പി
4 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ