മെറിറ്റ് ഡേ
2022-23 അധ്യയനവർഷത്തെ sslc, plus two വിദ്യാർത്ഥികളിൽ മികച്ച വിജയം കാഴ്ച്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം ജൂൺ 9 വെള്ളിയാഴ്ച്ച 1:30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തൽ വച്ച് നൽകുകയുണ്ടായി. സി. ലിറ്റിൽ മരിയ വിശിഷ്ട അതിഥി ആയിരുന്ന പ്രസ്തുത ചടങ്ങിൽ ശ്രീമതി ഷമ്മി പോൾ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ജോൺകുട്ടി അധ്യക്ഷ പ്രസംഗവും 27-ാം ഡിവിഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ ഉദ്ഘാടനവും നിർവഹിച്ചു. പ്രസ്തുത പരിപാടിക്ക് സി. റോസ് മേരി, ശ്രൂമാൻ ഡെന്നീസ് സേവ്യർ അക്കര, ശ്രീമതി ഷിമ മോഹൻ എന്നിവർ അശംസയും പ്രധാന അധ്യാപിക ശ്രീമതി അനു ആനന്ദ് നന്ദിയും അർപ്പിച്ച് സംസാരിച്ചു.