മെരുവമ്പായി യു പി എസ്‍/നാടോടി വിജ്ഞാനകോശം
മെരുവമ്പായി ദേശം ബ്രിട്ടീഷ്കാരുടെ കാലത്തു തന്നെ പ്രസിദ്ധിയാർജ്ജിച്ച പ്രദേശമാണ്. ചരക്കു വാഹനങ്ങൾക്കുള്ള ചുങ്കം പിരിച്ചെടുത്തിരുന്ന പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു മെരുവമ്പായി ടൌൺ. പ്രസിദ്ധമായ മെരുവമ്പായി ബ്രിട്ടീഷ് ബ്രിഡ്ജ് ഇന്നും ഒരു ഓർമയായി നിലകൊള്ളുന്നു. പുതിയ പാലം വന്നതോട് കൂടി നൂറ്റാണ്ടുകളോളം സഞ്ചാരത്തിനു ഉപയോഗിച്ചിരുന്ന ബ്രിട്ടീഷ് ബ്രിഡ്ജ് ജനങ്ങൾ അത്യാവശ്യം കാര്യങ്ങൾക്കായി മാത്രം ഉപയോഗിച്ച് വരുന്നു.
തീപ്പെട്ടി കമ്പനി, പൈൻആപ്പിൾ സ്ക്വാഷ് നിർമ്മാണ ഫാക്ടറി, ഡീലക്സ് ബനിയൻ കമ്പനി, റാസ് ബനിയൻ കമ്പനി എന്നിവ മുൻകാലങ്ങളിൽ ദേശവാസികൾക്കു തൊഴിൽ നല്കയിരുന്ന പ്രധാന സ്ഥാപനങ്ങൾ ആയിരുന്നു. കലഹരണപ്പെട്ടുപോയ ഈ സ്ഥാപനങ്ങൾ ഒരു നോവായി ഇന്നും ഓർമയിൽ നിൽക്കുന്നു.
കാർഷിക മേഖലയിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും പയർ വർഗ്ഗങ്ങൾ മുതലായവയും കശുവണ്ടി, വാഴ, കമുങ്ങു, റബ്ബർ എന്നിവയും ദേശവാസികൾ കൃഷി ചെയ്തുവരുന്നു.
സ്വയം തൊഴിൽ മേഖലയിൽ കുടിൽ വ്യവസായം ഒരു പ്രധാന വരുമാന മാർഗമാണ്. ബേക്കറി ഉത്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. ചുക്കപ്പം പോലുള്ള ഇനങ്ങൾ മെരുവമ്പായിയുടെ തനതു ഉത്പന്നങ്ങൾ ആണ്. പ്രശസ്തവുമാണ്.
വളർന്നു വരുന്ന വ്യവസായ വാണിജ്യ കെട്ടിടങ്ങൾ നാടിൻറെ അഭിമാനമായി മാറുന്നു.