അവധി

സ്കൂൾ അവധി ആയി. കളിക്കാം, സൈക്കിളിൽ കറങ്ങാം എന്ന് സന്തോഷിച്ചു. ഒന്നും നടന്നില്ല. വീടിനകത്തായി. കൂട്ടുകാരുമില്ല. പിന്നീട് മനസ്സിലായി കോറോണ എന്ന രോഗം ലോകമെമ്പാടും പടരുന്നു. ആളുകൾ വെറുക്കുന്നു. കോറോണ വരാതിരിക്കാൻ കൂടെ കൂടെ കൈകൾ കഴുകണം എന്ന് ഉപ്പയും ഉമ്മയും പറഞ്ഞുതന്നു. ഞങ്ങൾ കൊച്ചു കുഞ്ഞുങ്ങൾ പുറത്തിറങ്ങാൻ പാടില്ല. ബോറടിക്കാൻ തുടങ്ങി. ഉമ്മയോട് പറഞ്ഞു. ചിത്രം വരയ്ക്കാൻ കളറും ബുക്കും തന്നു. ചിത്രം വരച്ചു,ചീര നട്ടു, ചെടികൾക്ക് വെള്ളം നനച്ചു, കളി വീട്, അനുജന്റെയും ഉപ്പയുടെയും കൂടെ കളിച്ചു, ടിവിയിൽ സിനിമ, വാർത്ത, കാർട്ടൂൺ എന്നിവ കണ്ടു. വീട് വൃത്തിയാക്കാൻ സഹായിച്ചു. പത്രം വായിച്ചു. പേപ്പർ കവർ നിർമ്മിക്കാൻ ഉമ്മ പറഞ്ഞു തന്നു. എനിക്ക് സ്കൂൾ, ടീച്ചേഴ്സ്, കൂട്ടുകാരെ ഒക്കെ കാണാൻ കൊതിയായി. നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. കോറോണയെ നിയന്ത്രിക്കാൻ കഷ്ടപ്പെടുന്ന എല്ലാവർക്കും ഒരുപാട് നന്ദി അറിയിച്ചുകൊണ്ട്, ജയ്.

മുഹമ്മദ് സിയാൻ സി കെ
2 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ