മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നമ്മുടെ എല്ലാവരുടെയും ആരോഗ്യമാണ് ഏറ്റവും പ്രധാനം. നല്ല ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്ത്. അത് നാടിനും വീടിനും ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മുടെ ശരീരത്തിന് ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കേണ്ടത് ആണ്. ചൂട് കൂടിയതിനാൽ അതിലും കൂടുതൽ കുടിക്കണം. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി യും കാൽസ്യവും അത്യാവശ്യമാണ്. രക്തം വർദ്ധിക്കാൻ കറുത്ത മുന്തിരി, ചീര, ബീറ്റ്‌റൂട്ട്, എന്നിവ കഴിക്കാം. അതുപോലെ ബദാം, അണ്ടിപ്പരിപ്പ്, പിസ്ത, ഈത്തപ്പഴം എന്നീ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കിൽ നമുക്ക് രോഗം വരാൻ കാരണമാകും. ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കരുത്. കുറച്ചു കഴിഞ്ഞതിനു ശേഷം മാത്രം കുടിയ്ക്കുക. ഭക്ഷണത്തിനു മുമ്പും, ബാത്റൂമിൽ പോയതിനു ശേഷവും സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക കോവിട് വൈറസിനെ തടയാനും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. പിന്നെ നമ്മുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ഇതൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാക്കിയെടുക്കാം.

മുഹമ്മദ് മുബാറക്. ടി
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം