മുറ്റത്തൊരു പച്ചക്കറിത്തോട്ടം
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. ചെട്ടിയാം കിണർ - പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിന്റെ യും കൃഷി ഭവന്റെ യും സംയുക്താഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു. വിഷ രഹിതമായ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിത്തുകൾ,പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു. ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ. ഹരിതസേനാംഗങ്ങൾ വിത്തുകളും പച്ചക്കറി തൈകളും ഏറ്റു വാങ്ങി