മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

8 ആം ക്‌ളാസ്സിലെ ക്ലാസ്സ് ലീഡറായിരുന്നു ഹാമിദ്. അവന്റെ അധ്യാപകൻ വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. ഒരു ദിവസം ഒരു കുട്ടി മാത്രം വന്നില്ല. ഹാമിദ് ആരാണ് വരാത്തത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ ജുനൈദ് ആണ് വരാത്തത് എന്ന് മനസ്സിലായി. ഹാമിദ് ജുനൈദിനോട് എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന് ചോദിക്കുമ്പോൾ ക്ലാസ്സ് മാഷ് ക്ലാസ്സ് മുറിയിലേക്ക് വന്നു. വരുമ്പോൾ തന്നെ മാഷ് ചോദിച്ചു :ഇന്ന് ആരാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് ? ഹാമിദ് എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു : ഇന്ന് ജുനൈദ് പ്രാർത്ഥനയ്ക്ക് വന്നിട്ടില്ല. ഇന്ന് എന്തായാലും ജുനൈദിന് കഠിന ശിക്ഷ ലഭിക്കുമെന്ന് കുട്ടികൾക്ക് തോന്നി. മാഷ് ജുനൈദിനെ അടുത്തേയ്ക്ക് വിളിച്ചു കൊണ്ട് പറഞ്ഞു : നീ എന്തുകൊണ്ടാണ് പ്രാർത്ഥനയ്ക്ക് വരാതിരുന്നത് ? ജുനൈദ് പറഞ്ഞു : ഞാൻ പ്രാർത്ഥനയ്ക്ക് മുമ്പ് ക്‌ളാസ്സിൽ എത്തിയിരുന്നു. പക്ഷേ ക്ലാസ്സിൽ നിറയെ കടലാസ് കഷണങ്ങളായിരുന്നു. അതു കൊണ്ട് തന്നെ ഞാൻ ഇത് വൃത്തിയാക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും പ്രാർത്ഥന തുടങ്ങിയിരുന്നു അതുകൊണ്ടാണ് എനിക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. ജുനൈദിന്റെ മറുപടി കേട്ട് മാഷ് പറഞ്ഞു : നിന്നെപ്പോലെയുള്ള ഒരു വിദ്യാർത്ഥിയെ കാണുമ്പോൾ തന്നെ എനിക്ക് അഭിമാനം തോന്നുന്നു
 

മുഹമ്മദ് റസിൻ സി എച്ച്
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ