മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വപ്നം

മണ്ണിലേക്കൊന്നിറങ്ങിടേണം
മണ്ണിനെ വാരിപ്പുണർന്നീടണം
പ്രകൃതിയുടെ വിഭവങ്ങളൊക്കെയും മണ്ണിൽ
വിളയിക്കുവാനായി തുനിഞ്ഞിടേണം
നേരമുണ്ടതിനായ് ഇന്നും നമുക്ക്
പ്രത്യേകമായുള്ള കാലഘട്ടം
വീട്ടിലടങ്ങിയൊതുങ്ങി ക്കഴിയുന്ന
നേരം തൊടിയിലേക്ക് അങ്ങിറങ്ങിടേണം
ചേറിലും ചെളിയിലും കാലൂന്നിവച്ച നാം
വിത്തുമുളപ്പിച്ചെടുത്തീടണം
ചേമ്പും ചേനയും കാച്ചിലുമൊക്കെയും
നമ്മൾ തൻ കൈകളാൽ പൊങ്ങിടേണം
വിഷമുള്ളതല്ലാത്തൊരാഹാരമിന്നു നാം
പ്രകൃതിയിൽ വിളയിച്ചെടുത്തീടണം
ചേറിൽ ഇറങ്ങിക്കഴിഞ്ഞുവന്നാൽ
അവയവം ഓരോന്ന് ശുചിയാക്കണം
വൃത്തികേടിന്റെ അയലത്തു പോകാതെ
വൃത്തിയുള്ളോരായ് കഴിഞ്ഞിടേണം
ഈ കൊച്ചുകേരള സുന്ദര സ്വപ്‌നത്തെ
നെഞ്ചോട് ചേർത്തു നാം മുന്നേറണം
 

മുഹമ്മദ് ആഷിഫ് കെ
6 C മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത