മുതുകുട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്
മനുഷ്യനെ കാർന്നുതിന്നുന്ന പോലെ കൊറോണ വൈറസ് ലോകം മുഴുവൻ പടരുകയാണ്. ചൈനയിലെ വുഹാനിൽ റിപ്പോർട്ട് ചെയ്ത ഈ വൈറസ് ലോകo മൊത്തമുള്ള ശാസ്ത്രജ്ഞന്മാരെയും ആരോഗ്യസംരക്ഷണ വിദഗ്ധരെയും വെല്ലുവിളിച്ചു കൊണ്ട് പടർന്നു പിടിക്കുകയാണ്. എങ്ങിനെയാണ് ഈ കൊറോണ വൈറസ് വ്യാപനം തടയാൻ കഴിയുക എന്ന് ചിന്തക്കേണ്ടതുണ്ട്. കൊറോണ വൈറസ് ശ്വാസ കോശത്തെയാണ് പ്രധാനമായും ബാധിക്കുന്നതു. എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളും ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് .

കൊറോണ വൈറസ് ശ്വാസനാളത്തെയാണ് ബാധിക്കുക. പനി ചുമ,ശ്വാസതടസ്സം തുടങ്ങിയവയാണ് ലക്ഷ്‌ണങ്ങൾ ഇത് പിന്നീട് ന്യൂമോണിയ യിലേക്ക് നയിക്കും. രോഗം ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസമാണ്. അഞ്ചോ ആറോ ദിവസമാണ് ഇൻക്യുബേഷൻ പീരീഡ്. പത്തു ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും.ശ്വാസകോശ സംബന്ധമായ പ്രശ്നനങ്ങളും രോഗ ലക്ഷണങ്ങളിൽ പെടുന്നവയാണ്. വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ 2 ,4 ദിവസം വരെ പനിയും ക്ഷീണവും ജലദോഷവും ഉണ്ടാകും.

തന്മയ രാജ്
4 മുതുകുട .എൽ .പി .സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം