സൂക്ഷ്മതയുടെ അനന്ത -
തയിൽ നിന്ന് മർത്യൻ്റെ
മേനിയിൽ കിരീടരൂപത്താ-
ലുള്ള നീ നുഴഞ്ഞപ്പോൾ
ആരറിഞ്ഞു സന്തുലിത-
മാറ്റിമറിക്കാൻ തുനിഞ്ഞ -
വനാണെന്ന് !
ഹൃദയാന്തരത്തിൽ നിന-
ക്ക് പ്രവേശനമില്ല കീടമേ
ആർക്കും നീയാൽ മൃതി -
യിൽ നിന്ന് മുക്തിയില്ലെ -
ങ്കിലും ഈ വിശ്വം നിൻ്റെ വിഷത്താൽ അപായം തൂകില്ല!
തമസ്സിലേക്ക് നീ നയിച്ചാലും നേരിൻ്റെ
തെളിച്ചത്തോടെ ഞങ്ങൾ
തേരിലേറി വരും... ഇത്
നിൻ്റെ അന്ത്യം!
എൻ്റെ ഹൃത്തിലെ പകയുടെയും...