അഴുക്കും ചെളിയും പുരണ്ടാലും
അലക്കി തന്നെ വെളുക്കേണം
അടുക്കും ചിട്ടയും ഉണ്ടായാൽ
അഴകും താനെ ഉണ്ടാകും
അഴുക്കിലിറങ്ങി കളിച്ചാൽ
അറിയാനുണ്ട് പലതൊക്കെ
പകരും പല വിധ രോഗങ്ങൾ
പകരും പലരിൽ നിന്നായി
കയ്യും മുഖവും കഴുകേണം
കയ്യും കാലും കഴുകേണം
വൃത്തി വരുത്തി നടക്കേണം
വ്യക്തി ശുചിത്വം നോക്കേണം