മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ നിങ്ങളറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
നിങ്ങളറിയാൻ


RNA വിഭാഗത്തിൽ പെടുന്ന കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന പകർച്ചവ്യതിയാണ് കൊറോണ. പനി, കടുത്ത ചുമ, ജലദോഷം, തൊണ്ടവേദന ,ശ്വാസതടസം ,ആസാധാരണമായ ക്ഷീണം ,എന്നിവയാണ് പ്രാഥമീക ലക്ഷണങ്ങൾ. രോഗബാധ ഉള്ളവർ തുമ്മുമ്പോയു ചുമയ്ക്കുമ്പോഴും ചിതറി തെറിക്കുന്ന ഉമിനീർ കണങ്ങൾ വഴിയോ ശ്രവങ്ങൾ വഴിയോ രോഗം പകരും.രോഗ ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ് . രോഗലക്ഷണങ്ങൾ ഉള്ളവരുടെ ശ്രവം ,മൂത്രം രക്തം ,കഫം, എന്നിവ ശേഖരിച്ചാണ് രോഗനിർണയം നടത്തുന്നത്. ഇതിനായി നാം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം മുൻകരുതലുകൾ

  1. തുമ്മുമ്പോയും ചുമക്കുമ്പോഴും തൂവൽ ഉപയോഗിച്ച വായയു മൂക്കും മൂടുക
  1. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക
  1. രോഗികളും രോഗലക്ഷണങ്ങളും ഉള്ളവർ രോഗികളുമായി ഇടപെടുന്നവരും മാസ്ക് ഉപയോഗിക്കുക
  1. രോഗബാധിത രാജ്യങ്ങളിൽ നിന്നും വന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരും പൊതുജന സമ്പർക്കം ഒഴിവാക്കുക
  1. രോഗ ബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക
  1. ഭക്ഷണ കാര്യങ്ങളിൽ ക്രമീകരിക്കുക
  1. ആവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക
  1. വിവാഹങ്ങൾ നീട്ടിവെക്കുകയോ ചുരുങ്ങിയ ആളുകളെ വെച്ച് ലളിതമായി നടത്തുകയോ ചെയ്യുക
  1. ജനങ്ങൾ ഒത്തുചേർന്ന പരിപാടികൾ ഒഴിവാക്കുക
മരണനിരക്ക് വളരെ കുറവായ ഈ രോഗത്തെ കുറിച്ച അനാവശ്യമായ ഭീതി പരത്തുന്ന പ്രവണതകളെ തടയുക .എന്നാൽ രോഗപകർച്ചയ്‌ക്കെതിരെ ജാഗ്രത അനിവാര്യമാണ് . നമുക്ക് ഒന്നിച്ച അണിനിരന്ന് ചെറുത്ത്തോൽപിക്കാം ...............

നദ നാസർ
2 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - ലേഖനം