മുടിയൂർക്കര ഗവ എൽപിഎസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്ന പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സ്കൂളിൽ അവസരമൊരുക്കുന്നു. എൽ.എസ്.എസ്.പരീക്ഷയിൽ മികച്ച വിജയം നേടാൻ നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. 1997-98, 2013-14, 2018-19 വർഷങ്ങളിലെ സബ് ജില്ലയിലെ മികച്ച എൽ.പി.സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.പ്രകൃതി സ്നേഹവും സാമൂഹികാവബോധവും വളർത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിൻ്റെ ഭാഗമായി മലയാള മനോരമ നല്ല പാഠം , മാതൃഭൂമി സീഡ് തുടങ്ങിയ പദ്ധതികളുടെ ഭാഗമായി. 2014 - 2015മുതൽ 2019 -20വരെയുള്ള വർഷങ്ങളിൽ നല്ല പാoത്തിന് A+ വിജയം നേടാൻ സാധിച്ചിട്ടുണ്ട്. 2018-19 വർഷം കോട്ടയം ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.2016-17 മുതൽ 2019-20 വരെ തുടർച്ചയായ നാലു വർഷങ്ങളിൽ മാതൃഭൂമി ഹരിത മുകുളം പുരസ്ക്കാരം നേടി. ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിച മേള,കലാമേള തുടങ്ങിയവയിൽ കുട്ടികൾ മികച്ച വിജയങ്ങൾ നേടുന്നുണ്ട്. കുട്ടികൾക്കാവശ്യമായ പരിശീലനം നൽകാൻ അധ്യാപകരും സ്കൂൾ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാൻ പിറ്റിഎ യും മുന്നിൽ നിൽക്കുന്നുണ്ട്.