മാർത്തോമാ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാർത്തോമ്മാ സഭ

സ്വയംഭരണാധികാരമുള്ള ഒരു സ്വതന്ത്ര പൗരസ്ത്യ നവീകരണ സഭയാണ് മാർത്തോമ്മാ സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര മാർ തോമാ സുറിയാനി സഭ. സുറിയാനി പാരമ്പര്യത്തിലുള്ള ആരാധനാരീതികൾ പിന്തുടരുമ്പോഴും മാർത്തോമ്മാ സഭ അതിന്റെ ദൈവശാസ്ത്രത്തിലും പ്രബോധനങ്ങളിലും നവീകരണദർശനം പുലർത്തുന്നു. യാക്കോബിന്റെ തക്സ എന്നറിയപ്പെടുന്ന പാശ്ചാത്യസുറിയാനി ആരാധനാക്രമത്തിന്റെ നവീകരിച്ച പരിഭാഷകൾ മാർത്തോമാ സഭ ഉപയോഗിക്കുന്നു.

മാർത്തോമ്മാ മെത്രാപ്പോലിത്ത ആണ് മാർത്തോമ്മാ സഭയുടെ തലവൻ. മാർത്തോമ്മാ മെത്രാപ്പോലീത്ത സ്ഥാനം തോമാ ശ്ലീഹായുടെ മലങ്കര സിംഹാസനത്തിന്റെ പിന്തുടർച്ചയായാണ് സഭ കാണുന്നത്. ഇപ്പോഴത്തെ മാർത്തോമ്മാ മെത്രാപ്പോലീത്ത തിയോഡോഷ്യസ് മാർത്തോമ്മയാണ്.

മെത്രാപ്പോലീത്തയുടെ ആസ്ഥാനം കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള തിരുവല്ലയിലെ പുലാത്തീനിലാണ്. സഭയുടെ ആസ്ഥാനവും തിരുവല്ലയിൽ തന്നെയാണ്

"https://schoolwiki.in/index.php?title=മാർത്തോമാ&oldid=1411999" എന്ന താളിൽനിന്ന് ശേഖരിച്ചത്