മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/STAY HOME STAY SAFE

Schoolwiki സംരംഭത്തിൽ നിന്ന്
STAY HOME STAY SAFE

ഒരു ദിവസം രാവിലെ ഞാൻ മനോഹരമായ ഒരു ഗാനം കേട്ടാണ് ഉണർന്നത്. അത് അപ്പുറത്തെ ചക്കരമാവിൻ കൊമ്പത്തിരിക്കുന്ന പാട്ടുകാരി കുയിലമ്മയുടേതാണ്. രാവിലെ ചായ കുടിച്ച് കഴിഞ്ഞപ്പോൾ ഞാൻ വിചാരിച്ചു കാദംബരിയുടെ വീട്ടിലേക്ക് പോകാമെന്ന്. അങ്ങനെ ഞാൻ കാദംബരിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. കൊറോണ കാലമായതിനാൽ അവൾ അനിയത്തി കാവേരിയോടൊപ്പം വീട്ടിൽ നിന്ന് സൈക്കിളോടിക്കുകയാണ് പിന്നെ ഞാനും അവളോടൊപ്പം കൂടി . കുറച്ചു കഴിഞ്ഞപ്പോഴാണ് ഞാനത് കണ്ടത്. അവളുടെ വീട്ടുമുറ്റത്തെ ചെടികളെല്ലാം വെള്ളം കിട്ടാതെ വാടിത്തളർന്ന് ഉണങ്ങിപ്പോകാറായിരുന്നു .ഇവയ്‌ക്കൊന്നും വെള്ളം നനയ്ക്കാതിരുന്നതെന്തുകൊണ്ടാണെന്ന് അവളോടു ചോദിച്ചപ്പോൾ അവൾ പറഞ്ഞതിങ്ങനെ: അതിന് 4 ദിവസമായി വെള്ളമൊഴിച്ചിട്ട് - അച്ഛനുമമ്മയ്ക്കും വീട്ടിൽത്തന്നെ ധാരാളം ജോലിയുള്ളതിനാൽ വെള്ളമൊഴിക്കാൻ സമയം കിട്ടിയില്ല. എനിക്കാണെങ്കിൽ അക്കാര്യം ഓർമയുണ്ടായില്ല. ഇങ്ങനെ ചെടികൾക്ക് വെള്ളമൊഴിക്കാതിരുന്നാൽ പിന്നെങ്ങനെയാണ് ഭാവിയിൽ മഴയുണ്ടാവുക, എങ്ങനെ തണലുണ്ടാവും അവൾ പറഞ്ഞു. ശരിയാണ് ഞാനത് ഓർത്തതേയില്ല. ഞാനിതിന് വെള്ളമൊഴിച്ചിട്ട് ഇപ്പോൾ വന്നേക്കാം. ഞാനും അവളും കൂടി നിവേദ്യയുടെ വീട്ടിലേക്ക് പോയി. അവിടെയാണെങ്കിൽ മൊത്തം ചപ്പും ചവറും പൊടിയും.പിന്നെ ചിരട്ടയിലും മുട്ടത്തോടിയുമെല്ലാം വെള്ളം കെട്ടിക്കിടക്കുന്നു. ഇങ്ങനെ വൃത്തിയില്ലതായാൽ കൊതുകുകൾ പെരുകില്ലേ. അങ്ങനെ ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ ഉടലെടുക്കും. അതുകൊണ്ട് ഇവിടെയെല്ലാം ശുചിയാക്കണം. ഞാനിപ്പോൾ തന്നെ വൃത്തിയാക്കാം. നിവേദ്യ പറഞ്ഞു. പിന്നെ ഞങ്ങൾ മൂവരും ഗ്രൗണ്ടിലേക്ക് പോയി. അവിടെ കുട്ടികളെല്ലാം ഓടി കളിച്ചു കൊണ്ടിരിക്കുകയാണ്. അവർ ഞങ്ങളെയും വിളിച്ചു. പക്ഷെ, ഞങ്ങൾ പോയില്ല. കാരണം കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ നിർദേശപ്രകാരം ഒരു സ്ഥലത്ത് അഞ്ചിലധികം പേർ കൂട്ടം കൂടി നിൽക്കരുത്. അതു കൊണ്ട് ഈ കളികളെല്ലാം നമുക്ക് ഈ മഹാവിപത്ത് ഒഴിയും വരെ മാറ്റിവയ്ക്കാം എന്ന് ഞാൻ പറഞ്ഞു. എന്നിട്ട് എല്ലാവരും കൂടി പറഞ്ഞു: അതെ ഇനി കുറച്ചു കാലത്തേക്ക് നമുക്ക് വീട്ടിൽ തന്നെ കഴിയാം. ഈ മഹാവിപത്തിനെ തുരത്തുന്നതിനായി നമുക്ക് ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ പാലിക്കാം. നാം പ്രളയകാലത്തും നിപ്പകാലത്തും ഒറ്റക്കെട്ടായി നിന്നതു പോലെ ഈ കൊറോണയെയും ഒറ്റക്കെട്ടായി നിന്ന് തുരത്താം. ഇതും പറഞ്ഞ് എല്ലാവരും പിരിഞ്ഞു പുതിയൊരു തുടക്കത്തിനായി.

ഫിദ ഫാത്തിമ. എ
6 C മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ