മാനന്തേരി യു പി എസ്/അക്ഷരവൃക്ഷം/നല്ല ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ചങ്ങാതി

വേനൽകാലം അവസാനിച്ചു അതോടെ മാധുര്യമേറിയ മാങ്ങയുടെയും. മാമ്പഴത്തിന്റെ ഗന്ധവും അവസാനിക്കുകയാണ്. കളിച്ചും ചിരിച്ചും നടന്ന കുട്ടികളുടെ വേനലവധിയും അവസാനിക്കുകയാണ് .

അങ്ങനെ ഒരു സ്കൂൾ പ്രവേശനദിനം. ജോണി ഈ വർഷം അഞ്ചാം ക്ലാസിലേക്ക് പോവുകയാണ്. അതുകൊണ്ട് അവന് പുതിയ സ്കൂളിലെയും ക്ലാസ്സിലെയും ആരെയും പരിചയമില്ല. ആർക്കും ജോണിയെയും പരിചയം ഇല്ല. അതുകൊണ്ടുതന്നെ ജോണിയോട് ആരും കൂട്ടുകൂടാനും പോയില്ല, പക്ഷേ ജോണി മറ്റുള്ളവരോട് കൂട്ടുകൂടാൻ ശ്രമിച്ചു എങ്കിലും ആരും അവരോട് കൂട്ടുകൂടിയില്ല. കാരണം അവരുടെയെല്ലാം ക്യാപ്റ്റനായിരുന്നു ജോർജ്. ഇതുവരെ അവനെക്കാൾ പഠിപ്പുള്ള ആരും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവന് വലിയ അഹങ്കാരം ആയിരുന്നു. എന്നാൽ ഈ വർഷം തന്നെക്കാൾ പഠിപ്പുള്ള ഒരാൾ വന്നിരിക്കുന്നു, അതാണ് ജോണി. അതുകൊണ്ട് ജോർജ് അവനെക്കുറിച്ചുള്ള കുറ്റം മാത്രം എല്ലാവരോടും പറഞ്ഞു നടക്കും. പക്ഷേ ടീച്ചർമാർക്ക് എല്ലാം ജോണിയെ വളരെയധികം ഇഷ്ടമാണ്. അതുകൊണ്ട്.ജോർജ് ചെയ്യുന്ന വികൃതികൾ ജോണി ചെയ്തതാണെന്ന് വരുത്തി വെക്കാൻ ശ്രമിക്കും. പക്ഷേ എന്ത് പറ‍ഞ്ഞാലും ജോർജ് സ്നേഹള്ളവൻ തന്നെ.

അഹങ്കാരം ഒക്കെ മതിയാക്കി മറ്റുള്ളവരുടെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ കൂട്ടുകാർ അവനെ ഓരോന്ന് പറഞ്ഞ് വീണ്ടും അഹങ്കാരി ആക്കി മാറ്റും. ജോർജ് പഠിത്തത്തിൽ മാത്രമല്ല ഒന്നാമൻ ചിത്രരചനയിലും ആരെക്കാളും പിന്നിലല്ല. ഇഷ്ടമുള്ള എന്ത്കാഴ്ച കണ്ടാലും അവൻ വീട്ടിലിരുന്ന് ചിത്രം വരയ്ക്കും.

അങ്ങനെ ഒരു ചിത്രരചനാ മത്സരം നടക്കുന്ന ദിവസം ജോർജ് തന്റെ ക്രയോണും ബോക്സും ജോണിയുടെ ബാഗിൽ ഇട്ടു. എന്നിട്ട് ടീച്ചറോട് പോയി പരാതി പറഞ്ഞു, 'ടീച്ചർഎന്റെ ക്രയോണും ബോക്സും കാണാനില്ല' എന്ന്. ഇനി കുറച്ചു സമയം മാത്രമേ ബാക്കിയുള്ളൂ ചിത്രരചനാ മത്സരത്തിന് അവൻ കരഞ്ഞു പറഞ്ഞു. ടീച്ചർ എല്ലാവരെയും വിളിച്ചു വരുത്തി ചോദിച്ചു. ആദ്യം ആരും ഒന്നും ഒന്നും മിണ്ടിയില്ല. ടീച്ചർ വീണ്ടും ചോദിച്ചപ്പോൾ ജോർജിന്റെ കൂട്ടുകാർ പറഞ്ഞു ടീച്ചർ ഞങ്ങൾ പറയാം, ജോണി ആണ് ജോർജിന്റെ ബോക്സും ക്രയോണും എടുത്തത് എന്ന്. "പിന്നെ എന്താ നിങ്ങൾ ഞാൻ ആദ്യം ചോദിച്ചപ്പോൾ പറയാതിരുന്നത് ?" ടീച്ചർ ചോദിച്ചു. "ജോണി പറഞ്ഞിട്ടുണ്ട്, ഈ കാര്യം ടീച്ചറോട് പറഞ്ഞാൽ ഞങ്ങളുടെ സാധനങ്ങളും പെട്ടിയും പൊട്ടിക്കും എന്ന് പറഞ്ഞു അതാണ് ഒന്നും പറയാതിരുന്നത്." ടീച്ചറുടെ അടുത്ത ചോദ്യം ജോണിയോട്, അവനൊന്നും മനസ്സിലായില്ല, ടീച്ചർ പലവട്ടം ചോദിച്ചപ്പോൾ ജോണി ഞാൻ എടുത്തില്ല എന്ന് മാത്രമാണ് പറഞ്ഞത്. ടീച്ചർ അവന്റെ ബാഗ് പരിശോധിച്ചു. ക്രയോണും ബോക്സും ജോണിയുടെ ബാഗിൽ കണ്ടു. ടീച്ചർ അവനെ കുറ്റപ്പെടുത്തി.

അങ്ങനെ അടുത്ത ചിത്രരചനാ മത്സരം വന്നു. ഇപ്രാവശ്യം ജോർജ് ആരുടെയും ബാഗിലും ഒന്നും വച്ചില്ല. എന്നാൽ വീണ്ടും ജോർജ് ക്രയോണും ബോക്സും കാണാതായി. ആവൻ ടീച്ചറോട് പറഞ്ഞു. ടീച്ചർ ജോണിയുടെ ബാഗ് പരിശോധിച്ചപ്പോൾ ഒന്നും കണ്ടില്ല. അങ്ങനെ ചിത്രരചന മത്സരം തുടങ്ങി. അപ്പോൾ ചിത്രം വരക്കാൻ ആയി അവൻ കൂട്ടുകാരോട് പെൻസിൽ ചോദിച്ചു അവരുടെ അടുത്ത് ധാരാളം പെൻസിൽ ഉണ്ടായിരുന്നു എങ്കിലും ആരും കൊടുക്കാൻ തയ്യാറായില്ല. ഇത് കണ്ട് ജോണി തന്റെ ബോക്സിൽ നിന്നും ഒരെണ്ണം എടുത്ത് ജോർജിന് കൊടുത്തു. തന്റെ കൂട്ടുകാരോട് തരാത്ത ദേഷ്യം ഉണ്ടെങ്കിലും ജോണിയോടുള്ള ദേഷ്യം കുറഞ്ഞു. ചിത്രരചനാ മത്സരത്തിൽ വിജയിയായി പ്രഖ്യാപിച്ചത് ജോർജിനെ തന്നെയായിരുന്നു. അവൻ അഹങ്കാരത്തോടു കൂടി ജോണിനെയും കൂട്ടുകാരെയും നോക്കി. സമ്മാനം വാങ്ങിച്ചു കുറച്ചുകഴിഞ്ഞ് കൂട്ടുകാർ ബോക്സും കൊണ്ട് ജോർജിനടുത്തു വന്നു. അവൻ ഞെട്ടി എഴുന്നേറ്റു ആരാണ് എടുത്തത് എന്ന് ചോദിച്ചു. ഞങ്ങൾ തന്നെയാണ് എടുത്തത്, ജയിക്കാൻ - പക്ഷേ അവർ തല കുനിച്ചു പറഞ്ഞു അപ്പോൾ അവന് ജോണി പാവമാണെന്നും തന്നെ ചതിച്ചത് തന്നെക്കാൾ ഏറ്റവും കൂടുതൽ സ്നേഹിച്ച കൂട്ടുകാരൻ ആണെന്നും അവന് മനസ്സിലായി. താൻ കാണിച്ച ക്രൂരതകൾക്കെല്ലാം അവൻ മാപ്പ് പറഞ്ഞു. നദി ഒഴുകി പോകുന്നതുപോലെ അവന്റെ ഉള്ളിലെ അഹങ്കാരം മനസ്സിൽ നിന്നും ഒഴുക്കിവിട്ടു. അന്നു മുതൽ അവൻ രണ്ടുപേരും പിരിയാത്ത സുഹൃത്തുക്കളായി. പിന്നീടെപ്പോഴും അവർ കുഞ്ഞു നക്ഷത്രങ്ങളെപ്പോലെ തിളങ്ങി.

നാം ഒരിക്കലും ആരെയും കണ്ട് അഹങ്കരിക്കരുത്. അഹങ്കാരത്തിന് തിരിച്ചടി വളരെ സങ്കടം നിറഞ്ഞതാകുന്നു .

അക്ഷര
7 ബി മാനന്തേരി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ