മാനന്തേരി യു പി എസ്/അക്ഷരവൃക്ഷം/ഇങ്ങനെ ഒരവധിക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെ ഒരവധിക്കാലത്ത്

ഒരു ഗ്രാമത്തിൽ മാളു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു . സ്കൂളിൽ എല്ലാ കാര്യത്തിനും ഒന്നാം സ്ഥാനമാണെങ്കിലും അധ്വാനിക്കാൻ മടിയാണ് .

'

2020 മാർച്ച് മാസത്തിൽ അവൾ രാവിലെ സ്കൂൾ ബസ് കാത്തിരിക്കുമ്പോഴാണ് ടിവി യിൽ ഒരു വാർത്ത ശ്രദ്ധിക്കുന്നത് . കോവിഡ് 19 എന്ന മഹാമാരിയെക്കുറിച്ച്. സ്ക്കൂളിൽ പോയപ്പോഴും അധ്യാപകരും മറ്റ് കുട്ടികളും ഈ രോഗത്തെ കുറിച്ച് മാത്രമായി സംസാരം .വൈകിട്ട് സ്ക്കൂളിൽ നിന്ന് തിരിച്ച് വന്ന് നോക്കിയപ്പോൾ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം രാവിലത്തേക്കാൾ വളരെ അധികം കൂടിയിരുന്നു.അങ്ങനെ ഒരു ചൊവ്വാഴ്ച മാളു സ്കൂളിൽ പോയി .ക്ലാസ് തുടങ്ങുന്നതിന് മുൻപേ ക്ലാസിൽ ടീച്ചർ വന്ന് ഒരു കാര്യം പറഞ്ഞു.ടീച്ചർ ദു:ഖത്തോടെയാണ് ക്ലാസിൽ വന്നത് .ഇന്നു മുതൽ നിങ്ങൾക്ക് വേനലവധി തുടങ്ങുകയാണെന്നും പരീക്ഷകൾ റദ്ദാക്കി എന്നുമായിരുന്നു.അതു കേട്ടപ്പോൾ വാർഷിക പരീക്ഷയുടെ ടെൻഷനിൽ നിന്നിരുന്ന കുട്ടികളെല്ലാവരും തുള്ളിച്ചാടി .എന്തുകൊണ്ടാണ് ടീച്ചർ നമ്മുടെ പരീക്ഷകൾ റദ്ദാക്കിയത്? മാളു ചോദിച്ചു. നിങ്ങളെല്ലാവരും കോവിഡ് 19 എന്ന മഹാമാരിയെ കുറിച്ച് കേട്ടിട്ടില്ലേ? കോവിഡ് 19 എന്ന രോഗം പടരാതിരിക്കാൻ വേണ്ടിയാണ് 1 മുതൽ 7 വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചത് .എല്ലാവരും സന്തോഷിക്കുക മാത്രമാണ് ചെയ്തത്.ആർക്കും കോവിഡ് ബാധിച്ചവരുടെ യോ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെേയോ വേദന ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല .ഒരാളും അവരുടെ അവസ്ഥ എത്ര ദയനീയമായിരിക്കുമെന്ന് ഒരു സെക്കൻ്റ് പോലും ആലോചിച്ചില്ല.

മാളു വീട്ടിലേക്ക് നേരത്തേ വന്നത് കണ്ടപ്പോൾ നേരത്തെ എത്തിയതിൻ്റെ കാരണം അച്ഛൻ ചോദിച്ചു.കോവിഡ് 19 എന്ന രോഗം ലോകത്താകെ വ്യാപിച്ചത് കൊണ്ട് ഇന്നു മുതൽ ഞങ്ങൾക്ക് വേനലവധി തുടങ്ങുകയാണ്. എന്ന് പറഞ്ഞു കൊണ്ട് അവൾ നിലത്തു വീണ നെല്ലിക്കയെപ്പോലെ തുള്ളിച്ചാടി കളിച്ചു .മോളെ ,നിനക്കെങ്ങനെയാണ് ഈ സാഹചര്യത്തിൽ ഇത്രയധികം സന്തോഷിക്കാൻ കഴിയുന്നത്.ഇപ്പോൾ നമ്മൾ നമ്മുടെ ലോകത്താകെ രക്ഷിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുകയും നമുക്ക് എന്തൊക്കെ സഹായങ്ങൾ ഈ ലോകത്തിന് വേണ്ടി ചെയ്ത് കൊടുക്കാൻ കഴിയുകയോ അതൊക്കെ ചെയ്യുകയുമാണ് വേണ്ടത്. നീ കോവിഡ് ബാധിച്ചവരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ എത്ര ദു:ഖകരമാണത്? ഇതെല്ലാം പറഞ്ഞിട്ടും മാളു അത് കേട്ടതായി ഭാവിച്ചില്ല. അടുത്ത ദിവസം അവൾ കൂട്ടുകാരോടൊപ്പം കളിക്കാൻ പോവുമ്പോൾ അവളുടെ അച്ഛൻ പച്ചക്കറിനടുന്നുണ്ടായിരുന്നു. മാളൂ ,അവിടെ നിൽക്കൂ നീ ഇവിടെ വാ ,നമുക്ക് കുറച്ച് പച്ചക്കറികൾ നടാം. ഈ കോവിഡ് കാലത്ത് ജോലിയൊന്നുമില്ലാതെ പട്ടിണിയിലാകുന്ന ധാരാളം കുടുംബങ്ങളുണ്ട് നമ്മുടെ ചുറ്റും. അവരിൽ കുറച്ച് പേർക്കെങ്കിലും നാം വിളയിച്ചെടുത്ത പച്ചക്കറികൾ നൽകി അവരെ സഹായിച്ചാൽ അത് വലിയൊരു പുണ്യം തന്നെയായിരിക്കും. അച്ഛൻ പറഞ്ഞു .എന്നിട്ടും അവളുടെ മനസ്സ് അലിഞ്ഞതേയില്ല. ആ പുണ്യം അച്ഛൻ തന്നെ എടുത്തോ. എന്ന് പറഞ്ഞ് മാളു കൂട്ടുകാരുടെയടുത്ത് പോയി.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാജ്യത്താകെ ലോക് ഡൗൺ പ്രഖ്യാപിച്ചു. അന്നു മുതൽ കൂട്ടുകാരാരും കളിക്കാൻ വന്നില്ല. അവൾ കുറേ ദിവസം വീട്ടിൽ തന്നെ ഇരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒരു മിഠായി വാങ്ങാനുള്ള കാശ് പോലും ഇല്ലാതെയായി.രണ്ട് മൂന്ന് ദിവസം പച്ചക്കറി തോട്ടത്തിൽ നിന്ന് കിട്ടുന്ന പച്ചക്കറികൾ കൊണ്ട് മാളുവും കുടുംബവും കഴിഞ്ഞു കൂടി. ഇവരുടെ അവസ്ഥ മനസ്സിലാക്കി കുറച്ചു പേർ അരിയും പച്ചക്കറികളും വാങ്ങി അവർക്ക് കൊടുത്തു. അപ്പോഴാണ് മാളു ഒന്ന് ചിന്തിച്ചത് .അച്ഛൻ പറഞ്ഞത് എത്ര ശരിയാണ്. നമ്മളെപ്പോലെ എത്ര കുടുംബങ്ങളായിരിക്കും പട്ടിണിയാവുക. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തെ സഹായിച്ചത് പോലെ എനിക്കും മറ്റുള്ളവരെ സഹായിക്കാൻ കഴിഞ്ഞെങ്കിൽ അത് വലിയ ഒരു പുണ്യം തന്നെ. അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്. പച്ചക്കറി തോട്ടം. അവൾ നേരെ പച്ചക്കറി തോട്ടത്തിലേക്ക് പോയി ധാരാളം ചെടികൾ നടുകയും അതിൽ ഉണ്ടായ ഫലങ്ങൾ ചുറ്റുമുള്ള എല്ലാ വീടുകളിലും സമൂഹ അടുക്കളയിലേക്കും കൊടുക്കുകയും ചെയ്തു. മറ്റുള്ള വീടുകളിൽ നിന്നും അവൾക്ക് ധാരാളം സാധനങ്ങൾ ലഭിച്ചു. മാളു ഈ വർഷത്തെ അവധിക്കാലം മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി മാറ്റി വെച്ചു.

നമുക്ക് ഈ കൊറോണക്കാലത്ത് എല്ലാവർക്കും ഓരോ സഹായങ്ങൾ ചെയ്തും പ്രാർത്ഥിച്ചും ഒത്തൊരുമിച്ച് കൊറോണ യ്ക്കെതിരെ പോരാടാം.

അക്ഷര പി പി
7 - ബി മാനന്തേരി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ