1927ൽ ഈ ഓല ഷെഡിൽ തന്നെ ഒന്നാം ക്ലാസ് ആരംഭിച്ചു. 1931-ഓടുകൂടി ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുളള എൽ.പി. സ്ലൾളായി ഉയർന്നു. സി.പി. കുഞ്ഞനന്തൻ മാസ്റ്റർ, അച്ചു മാസ്റ്റർ, പോക്കു 

മാസ്റ്റർ, അബു മാസ്റ്റർ, ഒണക്കൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. 1956-ൽ കമ്മ്യൂണിറ്റി ഡവല്പ്മെൻറ്റ് ഫണ്ടിൽ നിന്നും ലഭിച്ച 1500 രൂപ ധനസഹായവും, പാലാപറന്വ് ആയിഷാ കന്വനി ഉടമ എ.കെ. കുഞ്ഞിമായൻ ഹാജി സൗജന്യമായി നൽകിയ മരങ്ങളും, നാട്ടുകാരുടെ സഹായവും ചേർന്ന് 8500 രൂപ മതിപ്പുവില ചെലവും വരുന്ന സ്ഥിരസ്വഭാവമുളള ഇന്നു കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. ഈ കെട്ടിടത്തിലാണ് ഇന്നും സ്കൾ പ്രവർത്തിച്ചു വരുന്നത്. ആദ്യകാലത്ത് സ്ക്ൾ സ്ഥാപിക്കാൻ അങ്ങേയറ്റം പ്രവർത്തിച്ച കെ.ടി. മമ്മത് സീതിയുടെ മകൻ വി. സൂപ്പി അവർകളാണ് ഇന്നത്തെ സ്ക്ൾ മാനേജർ.

     സാന്വത്തികമായും,  സാമൂഹ്യപരമായും,  വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മാനന്തേരി 

ഞാലിൽ പ്രദേശത്തുളള മുസ്ലീം കുട്ടികൾക്ക് മത പഠനവും ഒപ്പം സ്ക്ൾ വിദ്യാഭ്യാസവും നൽകുക എന്ന ഉദേശ്യത്തോടെ ആരംഭിച്ച സ്ക്ൾ ഇന്ന് എല്ലാ വിഭാഗം കുട്ടികൾക്കും പാഠ്യ പാഠ്യേതര രംഗത്ത് മികച്ച സൗകര്യം നൽകുന്ന ഒരു മാത്യകാ വിദ്യാലയമായി മാറി, നമ്മുടെ മാനന്തേരി മാപ്പിള എൽ.പി. സ്ക്ൾ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം