മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ/2025-26
ചിത്രീകരണ സാങ്കേതികവിദ്യയെ കുറിച്ചറിയാൻ മാതാ എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ്, ഇംഗ്ലീഷ് ക്ലബ് വിദ്യാർത്ഥികൾ
മാതാ എച്ച് എസ് മണ്ണംപേട്ടയിൽ ലിറ്റിൽ കൈറ്റ്സും ഇംഗ്ലീഷ് ക്ലബും സംയുക്തമായി ചിത്രീകരണ സങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ കുറിച്ച് അർദ്ധ ദിന സെമിനാർ നടത്തപ്പെട്ടു. ഫാ പ്രതീഷ് കല്ലറയ്ക്കൽ (തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഷൻ ലക്ചറർ.) നേതൃത്വത്തിൽ നടത്തപ്പെട്ട നിമിഷങ്ങൾ കുട്ടികളുടെ മനസിൽ എന്നും നിലനിൽക്കുന്ന സുന്ദര നിമിഷങ്ങളായി. ഓരോരുത്തർക്കും ചിത്രീകരിക്കാൻ പ്രാപ്തരാക്കും വിധമായിരുന്നു ഫാദർ ക്ലാസ് നയിച്ചത്. കുട്ടികൾക്ക് കണ്ട് മനസിലാക്കാനും അത് പ്രയോഗിക്കാനും വളരെയേറെ പ്രചോദനമാകുന്ന വിധത്തിൽ ട്രൈപോഡ്, ജിംബൽ , വിവിധ തരം ഡി എസ് എൽ ആർ ക്യാമറകൾ, വലിയ ലെൻസുകൾ എന്നിവയും അദ്ദേഹം കൊണ്ടു വന്നിരുന്നു. ചിത്രീകരണത്തിൻ്റെ വിവിധ ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ മുന്നോട്ടു വന്നത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ്. ഫാദർ ചിത്രീകരണത്തെ കുറിച്ച് വിശദീകരിച്ചതിനു ശേഷം അഭിയനയിക്കാൻ ചുണക്കുട്ടികളായി ഒരു മടിയും കൂടാതെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ കടന്നുവന്നു. ഇംഗ്ലീഷ് പാഠ ഭാഗവുമായി ബന്ധപ്പെട്ട രംഗമായിരുന്നു അവർ അഭിനയിക്കാൻ തിരഞ്ഞെടുത്തത്. കുട്ടികളുടെ അഭിനയം കണ്ട് അധ്യാപകരും കുട്ടികളും കണ്ണുമിഴിച്ച് പോയി. കണ്ണിനും കാതിനും സന്തോഷം പകരുന്ന മാസ്മരിക പ്രകടനമായിരുന്നു അത്. പ്രകടനം നടക്കുന്ന അതേ സമയം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡി എസ് എൽ ആർ ക്യാമറയിൽ പകർത്തുകയും ഫാദറിൻ്റെ നിർദ്ദേശത്തോടെ അഡോബ് പ്രീമിയറിൽ വീഡിയോ എഡിറ്റിംഗ് നടത്തി. അപ്പോൾ തന്നെ കുട്ടികളുടെ മുമ്പിൽ പ്രദർശിപ്പിച്ച ചിത്രീകരണം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം കുട്ടികളുടെ മനസ്സിൽ അലയടിച്ചു. ചിത്രീകരണ മേഖലകളിലേക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രചോദനമാകുന്ന വിധത്തിലായിരുന്നു ഫാദറിൻ്റെ ക്ലാസ്
സംസ്കൃത ദിനാഘോഷം
ശ്രാവണപൗർണ്ണമി സംസ്കൃത ദിനമായി ലോകം മുഴുവൻ ആഘോഷിക്കുന്നു. അതിൻ്റെ ഭാഗമായി മാതHS മണ്ണംപേട്ടയിലും സംസ്കൃത ദിനം 14 ,8, 25 വ്യാഴാഴ്ച സമുചിതമായി ആഘോഷിച്ചു .Hന ശ്രീ തോമസ് മാസ്റ്റർസ് സംസ്കൃത ദിന സന്ദേശം നൽകി.കുമാരി അവന്തിക സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി .സംസ്കൃതം ക്ലബിലെ കുട്ടികൾ ഓരോ ക്ലാസ്സിലും ചെന്ന് മധുര വിതരണം നടത്തി സംസ്കൃത ദിന ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികൾ സംസ്കൃത സംഘഗാനം അവതരിപ്പിച്ചു