മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തേണ്ടത് നമ്മുടെ ആവശ്യവും അവകാശവുമാണ്. വായുവും, വെള്ളവും, വനവും, വന്യ ജീവികളും സംരക്ഷിക്കാനുള്ള പദ്ധതികൾ ഏതുമാവട്ടെ സത്യത്തിൽ അവ മനുഷ്യനെ രക്ഷിക്കാൻ ഉള്ളവയാണ്. അമ്പത് വർഷങ്ങൾക്ക് മുമ്പ് കേരളത്തിലുണ്ടായിരുന്ന ശുദ്ധജല ശ്രോതസ്സുകളിൽ എത്ര ശതമാനം ഇന്ന് നിലവിലുണ്ട്? കൃത്യമായ കണക്കുകൾ ആരുടെയും കൈയ്യിലില്ല. നേരിട്ട നഷ്ടങ്ങളിൽ നിന്നും നാം ഇനിയും പാഠം ഉൾക്കൊണ്ടിട്ടില്ല. വളർന്നു വരുന്ന നമ്മുടെ തലമുറകളെങ്കിലും അമ്മയായ പ്രകതിയെ സംരക്ഷിക്കണം. മുറിച്ചു മാറ്റുന്ന മരങ്ങൾക്ക് പകരം മറ്റൊരു മരം വച്ചുപിടിപ്പിക്കാൻ നമുക്ക് കഴിയണം. മലിനീകരിക്കപ്പെട്ട പുഴകളെയും നമുക്ക് സംരക്ഷിക്കാൻ കഴിയണം. നാം ഒറ്റക്കെട്ടായ് ഉണര്ന്നു പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി കരുതി വെയ്ക്കാൻ ഇനിയൊന്നുമുണ്ടാവില്ല നമുക്ക് വായുവും വെള്ളവും ഭക്ഷണവും പാർപ്പിടവും തരുന്നത് പ്രകൃതിയാണ്. അതിനെ നശിപ്പിക്കുന്നതിലൂടെ നാം സത്യത്തിൽ നശിപ്പിക്കുന്നത് നമ്മളെത്തന്നെയാണ്. ബുദ്ധിജീവിയെന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ മനുഷ്യർക്ക് ആവാസ വ്യവസ്തയെ സംരക്ഷിക്കുന്നതിൽ നിന്നും മാറി നിൽക്കാനാവില്ല. അതിനുള്ള ധാർമികമായ ഉത്തരവാദിത്വം നമുക്കുണ്ട്. നാം ജീവിക്കുന്ന നമ്മുടെ സുന്ദരമായ ഭൂമി മെച്ചപ്പെട്ടതാക്കാനും സംരക്ഷിക്കാനും അടുത്ത തലമുറയ്ക്ക് അഭിമാനത്തോടെ കൈമാറാനും നമുക്കൊത്തൊരുമിച്ച് പ്രവർത്തിക്കാം

വൈഷ്ണവ്
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം