മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/തുരത്താം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം രോഗങ്ങളെ

ഒരു വ്യക്തിക്ക് ഏറ്റവും ആവശ്യം വ്യക്തി ശുചിത്യവും പരിസര ശുചിത്വവുമാണ്. ഈ കൊറോണക്കാലത്ത് നാം വ്യക്തി ശുചിത്വം പാലിക്കണം. ഏതൊരു സ്ഥലത്തു പോയി തിരിച്ചു വരുമ്പോഴും കൈകൾ നന്നായി കഴുകിയിട്ടേ വീട്ടിൽ കയറാവൂ. ഈ കൊറോണ സമയത്ത് ഒട്ടനവധി പ്രതിരോധ പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിൽ നടന്നു വരുന്നുണ്ട്. ഇതിൽ നമ്മൾ സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങളാണ് അധികവും. പുറത്ത് പോകാതിരിക്കുക, അത്യാവശ്യമായി പുറത്ത് പോകുമ്പോൾ തൂവാല ഉപയോഗിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക, സാമൂഹിക അകലം പാലിക്കുക, ഇവയൊക്കെയാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. നിപയെ പ്രതിരോധിച്ചത് പോലെ കൊറോണയേയും നമുക്ക് പ്രതിരോധിക്കാൻ കഴിയും .

ഇനി വരുന്നത് മഴക്കാലം പകർച്ച വ്യാധികളുടെ കാലം. ഇത് തടയുന്നതിനായി പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം. വീടും പരിസരവും വൃത്തിയാക്കണം. കൊതുക് മുട്ടയിട്ടു പെരുകാനുള്ള എല്ലാ സാഹചര്യങ്ങളും നമ്മൾ ഇല്ലാതാക്കണം. അങ്ങനെ നമുക്ക് ഡെങ്കിപ്പനിയെ തുരത്താം.

അടച്ച് വെച്ച ഭക്ഷണം കഴിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക, ദിവസവും രണ്ടു നേരം കുളിക്കുക, ഭക്ഷണത്തിന് മുൻപും രാത്രി ഉറങ്ങാൻ നേരവും പല്ല് തേക്കുക തുടങ്ങി വ്യക്തി ശുചിത്വം പാലിച്ചാൽ പകർച്ച വ്യാധികളും വയറിളക്കം തുടങ്ങിയ രോഗങ്ങളും നമുക്ക് തുരത്താം. ഇതൊക്കെ പാലിക്കുന്നതിലൂടെ നമ്മുടെ ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ കൂടി നമുക്ക് സുരക്ഷിതമാക്കാം. നമ്മൾ ചെയ്യുന്ന ഓരോ തെറ്റിനും നമ്മൾ മാത്രമല്ല മറ്റുള്ളവർ കൂടി ഇരകളാകുന്നു. ഈ മഴക്കാലം രോഗങ്ങളില്ലാത്ത മഴക്കാലമാക്കി നമുക്ക് മാറ്റാം .

ശ്രീനന്ദ .കെ
7 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം