മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ചെറുത്തുനിൽപ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തുനിൽപ്

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു പാടാണ്. ശരീരത്തെ രോഗം വരുന്നതിൽ നിന്ന് പിടിച്ചു നിർത്തുന്നതിൽ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. രോഗ പ്രതിരോധശേഷി ലഭിക്കണമെങ്കിൽ ഇലക്കറികൾ, പച്ചക്കറികൾ, ഫലവർഗങ്ങൾ തുടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മൾ കഴിക്കണം. അതു പോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഉറക്കം. ഒരു വ്യക്തി ദിവസും കഴിയുന്നത് 7 മണിക്കൂറെങ്കിലും ഉറങ്ങണം. പിന്നെ ദിവസവും നന്നായി വെള്ളം കുടിക്കണം: വെള്ളം ധാരാളം കുടിക്കുന്നതിലൂടെ രോഗങ്ങളെ ഒരു പരിധി വരെ മാറ്റി നിർത്താം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ധാരാളം വെള്ളം കുടിക്കണം.

ജങ്ക് ഫുഡ് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. വീട്ടിൽ നിന്ന് ഉണ്ടാക്കി കഴിക്കുന്ന ഭക്ഷണത്തിലുടെ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു. ശരീര ശുചിത്വത്തിലൂടെയും നമുക്ക് രോഗ പ്രതിരോധശേഷി വർധിപ്പിക്കാം.

ദേവ പ്രീയ
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം