മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണ ഇന്ന് ലോകത്ത് നടമാടിക്കൊണ്ടിരിക്കുകയാണ്. ഇത് ഇത്രയും കുടുതൽ പടരാൻ കാരണം മനുഷ്യർ തന്നെയാണ്. നാം മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട മര്യാദകൾ എന്താണെന്ന് അറിയാത്തവർ ഇന്നും സമൂഹത്തിലുണ്ട്. ഈ രോഗത്തിന്റെ കാഠിന്യത്തെക്കുറിച്ച് എല്ലാവരും ബോധവാൻമാർ ആകുകയും ചിട്ടയായ ജീവിതം ക്രമപ്പെടുത്തുകയ്യം ചെയ്താൽ മാത്രമേ ഇത് സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാൻ കഴിയുകയുള്ളൂ. കൊറോണയ്ക്ക് വ്യക്തമായ ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല. ഈ ഒരു കാരണത്താൽ തന്നെ ഈ രോഗത്തിന്റെ വലുപ്പം നാം മനസ്സിലാക്കണം. മുൻകാലങ്ങളിൽ കൊറെണയ്ക്ക് സമമായ ഒരു പാട് രോഗങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെക്കാൾ അപ്പുറം കൊറോണ വൈറസ് ലോകത്തെ ഞെട്ടിച്ചു കളഞ്ഞു.. കൊറോണ ഇത്രയും പെട്ടെന്ന് ലോകത്തിലെ പല രാജ്യങ്ങളിലേക്കും പടരാൻ കാരണം പല രാജ്യങ്ങളിലെയും ജനങ്ങൾ ഇന്ന് പരസ്പരം ഒത്തുകൂടുകയും ആശയ വിനിമയം ചെയ്യുന്നത് കൊണ്ടുമാണ് കൊറോണ ഇത്രയും പടരാൻ കാരണം ഈ മഹാമാരിയെ തടയുവാൻ നാം എല്ലാവരും ശ്രദ്ധയോടെയും കൂടുതൽ ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുകയും ചെയ്യണം. എന്നാൽ ഒരു പരിധി വരെ ഇതിനെ നമ്മുക്ക് നിയന്ത്രിക്കാൻ കഴിയും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം