മഷിപ്പേന വിതരണം
പ്ലാസ്ററിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന ഹരിതനയം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വിദ്യാർത്ഥികൾക്ക് മുൻ വർഷത്തേതു പോലെ മഷിപ്പേന വിതരണം ചെയ്തു.എട്ടാം തരത്തിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും മഷിപ്പേന സൗജന്യമായി നൽകി. മഷി നിറയ്ക്കാനുളള സൗകര്യവും സ്കൂളിൽ തന്നെ ഒരുക്കിയിട്ടുണ്ട് .