മലയാളത്തിളക്കം.....

ആമുഖം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഭാഷാപരിപോഷണ പരിപാടിയാണ് മലയാളത്തിള ക്കം.ഭാഷാപഠനം എല്ലാക്കാലത്തും നേരിട്ട വെല്ലുവിളികളിൽ പ്രധാനം വേണ്ടത്രഭാഷാശേഷി നേടാതെ പഠനത്തിൽ പിന്നോക്കം നിൽ ക്കുന്ന കുട്ടികളായിരുന്നു.ക്രമേണ ഇൗ കുട്ടികൾ പാർശ്വവൽക്കരിക്കുകയും പിൻബഞ്ചുകാർ എന്നപേരിൽ പഠനത്തിന്റെ മുഖ്യധാരയി ൽ നിന്നും പിൻതള്ളപ്പെടുകയും ചെയ്തു.ഇവരിൽ ഒരു വിഭാഗം പഠനം നിർത്തുകയും മറ്റൊരു വിഭാഗം തോൽവിയുടെ അപമാനവും ക്ലാ സ്സിലെ അവഗണനയും എറ്റുവാങ്ങി സ്ക്കൂളിൽ തുടരുകയും ചെയ്തു.ഇത്തരം കുട്ടികളെ മുഖ്യധാരയിൽ കൊണ്ടുവരാനുള്ള എളിയ പരിശ്രമ മാണിത്
ലക്ഷ്യങ്ങൾ

  1. പത്താംക്ലാസ്സുവരെയുള്ള എല്ലാകുട്ടികൾക്കും ഭാഷയുടെ അടിസ്ഥാനശേഷികൈവരുത്തുക.
  2. മുഖ്യധാരയിലേയ്ക്ക് വന്ന എല്ലാ കുട്ടികളുടെയും വായനാശീലവും സർഗ്ഗാത്മകതയും വർധിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുക.
  3. അക്കാദമിക മാസ്റ്റർപ്ലാനിന്റെ ഭാഗമായി മലയാളപരിപോഷണനടപടി നടപ്പിലാക്കി എല്ലാകുട്ടികളുടെയും ഭാഷാപഠനനിലവാരം ഉയർത്തുക.
മലയാളത്തിളക്കം-സമീപനവും സവിശേഷതകളും
 
ഉദ്ഘാടനം
 
മലയാളത്തിളക്കം ക്ലാസ്സ്മുറി
 
തിരുത്തിയെഴുത്ത്
 
ടീച്ചറെഴുത്ത്
 
മലയാളത്തിളക്കം-2
 
മലയാളത്തിളക്കം-3

സവിശേഷമായ പഠനസന്ദർഭങ്ങൾ കുട്ടിയുടെ പൂർണ്ണപങ്കാളിത്തത്തോടെ ക്ലാസ്സ്മുറിയിൽ സ്യഷ്ടിച്ച് ,കുട്ടിയ്ക്ക് ആദ്യം എഴുതാൻ അവ സരം നൽകുകയും തുടർന്ന് ടീച്ചെറെഴുത്ത് നോക്കി പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് സ്വയം പരിഹരിയ്ക്കാനുള്ള സ്നേഹവും പ്രോത്സാഹനവും മാത്രം ലഭിയ്ക്കുന്ന ഇടങ്ങളാണ് മലയാളത്തിളക്കം ക്ലാസ്സ്മുറികൾ.

  • എല്ലാകുട്ടികൾക്കും ഭാഷയിൽ ആത്മവിശ്വാസത്തൊടെ മുന്നേറാനുള്ള ഒരു പദ്ധതി.
  • സർഗ്ഗാത്മകതയും ഭാവനയും പ്രോത്സാഹിപ്പിക്കുന്ന ക്ലാസ്സ്അന്തരീക്ഷം.
  • വൈവിധ്യമുള്ള പഠനതന്ത്രങ്ങൾ.
  • ദ്യശ്യാനുഭവത്തിന്റെ സാധ്യതകൾ.
  • അഭിനയം,ചിത്രീകരണം,പാട്ട്,എന്നിവയുടെ ക്യത്യമായ ഉപയോഗം.
  • ഒാരോകുട്ടിയുടെയും ആവശ്യം അറിഞ്ഞ് തത്സമയ പിന്തുണ.
  • കുട്ടികളുടെ സഹായത്തൊടെ പാഠനിർമ്മാണം.
  • പാഠരൂപീകരണത്തിന് ക്യത്യമായ ചോദ്യങ്ങൾ
  • വ്യവഹാരരൂപത്തിന്റെ പൂർണ്ണത ഉറപ്പാക്കൽ
  • കുട്ടിയെഴുത്ത്-ടീച്ചറെഴുത്ത്-പൊരുത്തപ്പെടൽ-തിരുത്തിയെഴുത്ത്.
  • കുട്ടികളുടെ ,‌സ്വയം തിരുത്തൽ
  • പ്രശ്നമുള്ള വാക്കുകൾ വട്ടത്തിലാക്കി തിരുത്തിയെഴുത്ത്.
  • സൂഷ്മശ്രദ്ധയോടെ വിശകലനത്തിന് കുട്ടിയ്ക്ക് അവസരം
  • ഉച്ചാരണവ്യക്തതയോടെയുള്ള പറഞ്ഞെഴുത്ത്.
  • വടിവ് പാലിച്ചുള്ള എഴുത്ത്.
  • കുട്ടികളിൽ നിന്ന് തെളിവെടുക്കലും അതനുസരിച്ച് പുതുപാഠങ്ങൾ ഉപയോഗപ്പെടുത്തലും
  • എല്ലാവർക്കും വ്യക്തിഗത ശ്രദ്ധ.
  • ശരികൾക്ക് ക്യത്യമായ പ്രോത്സഹനവും സമ്മാനവും അംഗീകാരവും.
  • ഒാരോ കുട്ടിയുടെയും കഴിവ് കണ്ടറിഞ്ഞ് പ്രോത്സാഹനത്തിനുള്ള സന്ദർഭങ്ങൾ നിരന്തരം സ്യഷ്ടിയ്ക്കൽ
  • വായനാക്കാർഡുകളുടെ ക്യത്യമായ ഉപയോഗം..
  • കുട്ടികളുടൊപ്പം അവരിലൊരാളായി മാത്രം നിൽ‍ക്കുന്ന പരിശീലകർ.
  • ഒാരോ കുട്ടിയുടെയും പഠനവേഗത പരിഗണിച്ച് സമയം നൽകൽ.
  • കുട്ടികളുടെ എഴുത്തിനെ ആധാരമാക്കി ക്യത്യമായ പ്രശ്നവിശകലനം.
  • ക്ലാസ്സിന്റെ പൊതുവിശകലനത്തിനൊപ്പം വ്യക്തിഗതവിശകലനവും
  • കുട്ടികൾക്ക് നിരന്തര ഭാഷണത്തിന് അവസരം.
  • നോട്ട്ബുക്ക് കളുടെ ക്യത്യമായ വിശകലനം
  • വീട്ടിലെ പഠനത്തുടർച്ചയും രക്ഷിതാക്കളുടെ കൈത്താങ്ങ് ഉറപ്പാക്കലും.

സംഘാടനം
ജനകീയ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കിയത്.രക്ഷിതാക്കളുടെ പിന്തുണയും പങ്കെടുക്കുന്ന കുട്ടികളുടെ ഹാജർ സ്ഥിതിയും ഉറപ്പാക്കി.ഇരുപത് കുട്ടികളുള്ള ഒരു ബാച്ചായി കുട്ടികളെ ക്രമീകരിച്ചു.ഹൈടെക് സംവിധാനങ്ങളുപയോഗിച്ചാണ് കുട്ടികൾക്ക് ഭാഷാ നുഭവം നൽകിയത്.എൽസീഡീ പ്രോജക്ടറുകൾ,ലാപ്ടോപ്പ്,സ്പീക്കർ എന്നിവ അനിവാര്യമായിരുന്നു.മലയാള അധ്യാപകർക്ക് പുറമെ മറ്റ് എല്ലാ അധ്യാപകരുടെയും സഹകരണവും ലഭിച്ചു.തന്നിട്ടുള്ള ടൂൾ ഉപയോഗിച്ചാണ് പ്രീ-ടെസ്റ്റ് നടത്തി മലയാളത്തിളക്കത്തിലെയ്ക്ക് പരിഗണിയ്ക്കേണ്ട കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയത്.
മലയാളത്തിളക്കം ക്ലാസ്സ്മുറി-ഭൗതികാന്തരീക്ഷവും സാമഗ്രികളും
മലയാളത്തിളക്കത്തിന്റെ വിജയത്തിന് ആവശ്യമായ മികച്ച ക്ലാസ്സ് മുറിയും അനുബന്ധസൗകര്യങ്ങളും സാമഗ്രികളും യഥാസമയം ഉറപ്പുവരുത്തി.

  1. മികച്ച ക്ലാസ്സ് മുറി
  2. വ്യത്തിയുള്ള തറ,ഇരിക്കാൻ പായ,വിരിപ്പ്
  3. ലാപ്പ്ടോപ്പ്,
  4. എൽ.സി.ഡി പ്രോജക്ടർ.
  5. സ്പീക്കർ.
  6. എക്സ്റ്റൻഷൺ കോഡ്.
  7. എല്ലാ കുട്ടികൾക്കും നോട്ടുബുക്കും പേന
  8. ചാർട്ട് പേപ്പർ 30എണ്ണം.
  9. മാർക്കർ പെൻ 10 എണ്ണം.
  10. സ്കെച്ച് പെൻ 5 പാക്കറ്റ്
  11. ക്രയോൺ 5 പാക്കറ്റ്
  12. എ-4 പേപ്പർ 200 എണ്ണം
  13. സ്ട്രാപ്ലർ,പിൻ
  14. ചാർട്ട് തൂക്കുന്നരിന് വള്ളി
  15. ചാർട്ട് ഉറപ്പിച്ച് എഴുതുന്നതിനുള്ള സൗകര്യം,ക്ലിപ്പുകൾ
  16. കത്രിക 4 എണ്ണം
  17. പശ 4 എണ്ണം
  18. സ്റ്റാർ സ്റ്റിക്കർ
  19. ബാലമാസികകൾ
  20. സ്നേഹപൂർവ്വം അമ്മയ്ക്ക്-ഫോട്ടോകോപ്പി
  21. വായനാക്കാർഡുകൾ
  22. ലഘുപുസ്തകങ്ങൾ
  23. കുട്ടികൾക്ക് റിഫ്രഷ്മെന്റ്
പ്രക്രീയാ വിശകലനം

അധ്യാപകർ മോണിറ്ററിംഗിനുപയോഗിച്ച ചെക്ക് ലിസ്റ്റ്

ദിവസം ആകെ
1 2 3 4 5 6 7 8
1 വാക്യങ്ങൾ വ്യക്തതയോടെ സാവകാശം അവതരിപ്പിച്ചിട്ടുണ്ട്
2 കുട്ടികൾ എല്ലാവരും കഴിവനനുസരിച്ച് വാക്യങ്ങൾ എഴുതി

എന്നുറപ്പാക്കുന്നുണ്ട്

3 അധ്യാപിക ബോർഡിൽ/ചാർട്ടിൽ അക്ഷരവ്യക്തത ലഭിക്കുംവിധം

വടിവോടെ പറഞ്ഞെഴുതിയിട്ടുണ്ട്.

4 കുട്ടികൾ തങ്ങൾ എഴുതിയതും അധ്യാപിക എഴുതിയതുമായി

പൊരുത്തപ്പെടുത്തിയെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

5 സ്വതന്ത്രമായി തെറ്റ് കൂടാതെ എഴുതിയവർക്ക് ശരിയടയാളം

നക്ഷത്രയടയാളം എന്നിവ നൽകുന്നുണ്ട്.

6 പൊരുത്തക്കേടുള്ളവർ ആ പദത്തിനുമാത്രം വട്ടംവരച്ച് തിരുത്തിയെഴുതി

എന്ന് ഉറപ്പാക്കിയിട്ടുണ്ട്.

7 കുട്ടികളുടെ ബുക്കിൽ ടീച്ചർ തിരുത്തിയെഴുതി നൽകാതെ

അവരെക്കൊണ്ടു തന്നെ മെച്ചപ്പെടുത്തിയെഴുതിക്കുന്നുണ്ട്.

8 ആകർഷകമായി ചാർട്ടുകളിലെഴുതുകയും അവ ക്രമമായി
പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.
9 ചാർട്ടുകൾ വായിക്കുന്നതിന് എല്ലാവർക്കും അവസരം ഒരുക്കുന്നുണ്ട്.
10 പഠനപ്രയാസം കൂടുതലുള്ള കുട്ടികളെ കണ്ടെത്തുകയും

ഒപ്പമിരുന്ന് പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്.

11 ഭിന്നനില പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
12 മികവിലെയ്ക്ക് എഴുതുന്ന കുട്ടികൾക്ക് ചാർട്ടിലെഴുതാനുള്ള

സൗകര്യം നൽകുന്നുണ്ട്

13 പ്രശ്ന വിശകലനം നടത്തി പുനരനുഭവം ആവശ്യമുള്ള

ഭാഷാവസ്തുതകൾ കണ്ടെത്തുന്നുണ്ട്

14 പുനരനുഭവപ്രവർത്തനങ്ങൾ ഔരുക്കിയിട്ടുണ്ട്.
15 രക്ഷിതാക്കളുടെ പിന്തുണ തേടുന്നുണ്ട്.
16 വായനാസാമഗ്രികൾ തുടർ പ്രവർത്തനമായി നൽകുന്നുണ്ട്.
17 തുടർപ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്.
18 ഒാരോ കുട്ടിയുടെയും പുരോഗരി രേഖ തയ്യാറാക്കുന്നുണ്ട്
19 നേട്ടത്തിന്റെ തെളിവുകൾ ശേഖരിയ്ക്കുകയും അധ്യാപകരെ
ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
20 പ്രതിദിന ഡയറി സൂക്ഷിക്കുന്നുണ്ട്
"https://schoolwiki.in/index.php?title=മലയാളത്തിളക്കം.....&oldid=1552566" എന്ന താളിൽനിന്ന് ശേഖരിച്ചത്