മറ്റക്കര എച്ച്.എസ്.എസ്/സ്കൗട്ട്&ഗൈഡ്സ്
| Home | 2025-26 |
സ്കൗട്ട്&ഗൈഡ്സ്
സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 1907 ൽ ലോർഡ് ബേഡൻ പവ്വൽ ആരംഭിച്ച സന്നദ്ധസംഘടനയാണ് സ്കൗട്ട്സ് അദ്ദേഹത്തിന്റെ സഹോദരി ആഗ്നസിന്റെ സഹായത്തോടെ ആരംഭിച്ചതാണ് ഗൈഡ്സ്.വിദ്യാർത്ഥികളുടെ ശാരീരികവും ബുദ്ധിപരവും ആത്മീകവും സാമുഹികവുമായ കഴിവുകൾ വളർത്തി ഉത്തരവാദിത്വമുള്ള പൗരന്മാരാക്കിത്തീർക്കുന്നതിനുള്ള സംഘടന. സമൂഹത്തിന്റെ നന്മയും പുരോഗതിയുമാണ് എന്റെ ലക്ഷ്യം എന്ന പ്രതിജ്‍ഞയോടെ പ്രവേശ് നേടുന്ന കുട്ടിക്ക് വിവിധ ടെസ്റ്റുകളിലൂടെ പ്രഥമ സോപാൻ, ദ്വിതീയ സോപാൻ തൃതീയസോപാൻ, രാജ്യപുരസ്ക്കാർ, രാഷ്ട്രപതി പുരസ്ക്കാർ എന്നീ പുരസ്ക്കാരങ്ങൾ നേടാനുള്ള അവസരം ലഭിക്കുന്നു.