മരുതൂർകുളങ്ങര ജി.എൽ.പി.എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ്രധാന കെട്ടിടം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലാണ് മരുതൂർക്കുളങ്ങര ഗവൺമെന്റ് എൽ.പി.എസ്. സ്ഥിതിചെയ്യുന്നത്. 1898 ൽ ആണ് സ്ക്കൂൾ സ്ഥാപിതമായത്.

മരുതൂർക്കുളങ്ങരയുടെ പഴയ പേര് മരുന്നൂർകുളങ്ങര എന്നായിരുന്നുവെന്നാണ് ഒരഭിപ്രായം. രാജാക്കന്മാരുടെ മരുന്നാവശ്യങ്ങൾക്ക് വേണ്ടി ഔഷച്ചെടികളും മറ്റും വിളയിച്ചെടുത്തിരുന്നത് ഇവിടെ നിന്നായിരുന്നുവത്രെ. ഔഷധച്ചെടികൾക്ക് നല്ല വളക്കൂറുള്ള മണ്ണായി ഇന്നും മരുതൂർക്കുളങ്ങര അറിയപ്പെടുന്നതിനു പിന്നിൽ മരുതൂർക്കുളങ്ങര ദേശത്തിന്റെ ഈ പഴയ കാല പ്രൗഡിയാണെന്ന് വിലയിരുത്തപ്പെടുന്നു. ചരിത്രപരമായും വലിയ പ്രാധാന്യമുള്ള സ്ഥലമാണ് മരുതൂർക്കുളങ്ങര . പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പരാമർശിക്കപ്പെട്ട ഈ നാടിന്റെ പ്രാചിന കാലം മുതലേ നല്ല പേരും പ്രശസ്തിയുമുണ്ട്. അനവധി സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കും നിരവധി സാമൂഹിക വിപ്ലവങ്ങൾക്കും സാക്ഷ്യം വഹിച്ച മണ്ണാണ് മരുതൂർക്കുളയുടേത്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ട കാലത്ത് വേലുത്തമ്പി ദളവയും ചിത്തിര തിരുനൾ രാജാവും തർക്കങ്ങൾ മരുതൂർക്കുളങ്ങര ക്ഷേത്രത്തിലായിരുന്നു താമസിച്ചിരുന്നതെന്ന് ഐതിഹ്യമുണ്ട്.

ബുദ്ധമതത്തിന് നല്ല പ്രചാരവും വേരോട്ടവുമുള്ള ഭൂമിയായിരുന്നു മരുതൂർക്കുളങ്ങര . പണ്ട് ഇവിടെ നിന്നാണ് പ്രാചീന ബുദ്ധപ്രതിമ കണ്ടുകിട്ടിയത്. മരുതൂർക്കുളങ്ങര മരുതൂർകുളങ്ങൾ പള്ളിക്കൽ കാവിൽ നിന്നും കണ്ടെടുത്ത ബുദ്ധപ്രതിയായ പള്ളിക്കൽ പൂത്രനെ അന്നത്തെ തഹസീൽദാറായിരുന്ന തമ്പുരാൻ പടനായർകുളങ്ങര ക്ഷേത്രപരിസരത്തു സ്ഥാപിച്ചു. പ്രസ്തുത ബുദ്ധപ്രതിമയിൽ പ്രമുഖ ടിബറ്റൻ ബുദ്ധമതാചാര്യൻ ദലൈലാമ പുഷ്പ മാല ചാർത്തിയിട്ടുണ്ട് ഇന്നും ആ പ്രതിമ കൃഷ്ണപുരം പുരാവസ്തു പരിരക്ഷണ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഒരു കാലത്ത് ബുദ്ധജൈന മതങ്ങൾ കേരളത്തിൽ പ്രചരിക്കുകയും ബുദ്ധമതം സാർവ്വത്രിക പ്രചാരം നേടുകയും ചെയ്തിരുന്നുവല്ലോ. അതിന്റെ കേന്ദ്രങ്ങളായിരുന്നു. കരുനാഗപ്പള്ളിയും മരുതൂർക്കുളങ്ങരയും മേലെ പരാമർശിക്കപ്പെട്ട വിധം വളരെ സമ്പന്നമായ മരുതുക്കുളങ്ങരയുടെ പുരാതന -സാമൂഹിക തലങ്ങളെ നിർണ്ണയിക്കുന്നതിൽ പ്രാഥമിക പള്ളിക്കൂടം എന്ന നിലയിൽ 1898-ൽ സ്ഥാപിതമായ മരുതൂർക്കുളങ്ങര ര ഗവൺമെന്റ് എൽപി സ്കൂൾ അനൽപമായ പങ്ക് വഹിച്ചിട്ടുണ്ട് കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ മൂന്നാം ഡിവിഷനിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 124-ാം വാർഷികത്തിൽ എത്തി നിൽക്കുന്ന ഈ വിദ്യാലയത്തിന് തലമുറകളെ ക ണ്ടും സേവിച്ചുമുള്ള പാരമ്പര്യമാണുള്ളത്. ഒരു സരസ്വതി ക്ഷേത്രത്തോടെന്ന പോലെ സ്കൂളിനോട് വലിയ ബഹുമാനവും ആദരവും മനസ്സിൽ സൂക്ഷിക്കുന്നവരാണ് മരുതുക്കുളങ്ങര നിവാസികൾ ഡോക്ടർമാർ, എഞ്ചിനീയർമാർ, കോളേജ് പ്രൊഫസർമാർ, ഇന്നത സർക്കാർ ജീവനക്കാർ,സാമൂഹ്യ-കലാസാംസ്ക്കാരിക രാഷ്ട്രൂയ രംഗങ്ങളിലെ പ്രമുഖർ തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് പതിനായിരക്കണക്കിന് വരുന്ന നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ മൺമറഞ്ഞുപോയ നിരവധി പ്രഗത്ഭരും ഈ സ്കൂളിന്റെ സന്തതികളായുണ്ട്. നിലവിൽ അക്കാദമിക മികവ് പുലർത്തുന്ന ഒരു വിദ്യാലയമാണിത് . ഈ വിദ്യാലയത്തിലിപ്പോൾ പ്രീ-പ്രൈമറി തലത്തിൽ അൻപത് കുട്ടികളും ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലായി നൂറ്റി ഇരുപത്തിയൊൻപത് കുട്ടികളുമാണുള്ളത്. പ്രഥമാധ്യാപിക ഉൾപ്പെടെ ആറ് അധ്യാപകരും ഒരു പ്രൈമറി ടീച്ചർ, ആയ, പിടിസിഎം എന്നീ ജീവനക്കാരുമാണുള്ളത്. വർഷങ്ങള്ക്ക് മുമ്പ് ഒന്നാം ക്ലാസില് 250-ൽ പരം വിദ്യാർത്ഥികൾ വന്നു ചേർന്നിരുന്നുവെന്ന് പഴയ രേഖകളിൽ നിന്ന് മനസ്സിലാക്കാം.