മരിയനാട് എ എൽ പി എസ് പാമ്പ്ര/ പരിസ്ഥിതി ക്ലബ്ബ്
ശാസ്ത്രലോകം -പരിസ്ഥിതി ക്ലബ്
വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും ശാസ്ത്രലോകത്തിൻ്റെ വിസ്മയ ചെപ്പുകൾ തുറന്ന് സത്യവും മിഥ്യയും തിരിച്ചറിഞ്ഞ് സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ്- *ശാസ്ത്രലോകം* പ്രവർത്തിച്ചുവരുന്നു.
വീയൂസ് മാസ്റ്റർ, ബിന്ദു ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ നിന്നായി 25 കുട്ടികളാണ് ക്ലബിൽ പ്രവർത്തിക്കുന്നത്.
പ്രവർത്തനങ്ങൾ .
പ്രകൃതി നടത്തം, ജൈവ വൈവിധ്യ പാർക്ക് പരിപാലനം, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ . ലഘു പരീക്ഷണങ്ങൾ .