മയിലിൻെറ അഹങ്കാരം(ഫാത്തിമ മുഫീദ)-കഥ
പണ്ട് പണ്ട് ഒരു കാട്ടിൽ വീട്ടിൽ കുറെ കിളികൾ താമസിച്ചിരുന്നു.വളരെസന്തോഷത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്.ഒരു ദിവസം ഒരു വേട്ടക്കാരൻ ആ വഴി വന്നു കിളികളെ കാണാനിടയായ വേട്ടക്കാരൻ അവരെ പിടിക്കാൻ തന്നെ തീരുമാനിച്ചു.വേട്ടക്കാരൻ വരുന്നത് കണ്ട് അമ്മമയിൽ കിളികളോട് വേഗം രക്ഷപ്പെടാൻ പറഞ്ഞു.ഇതുകേട്ട കിളികൾ ദൂരേക്ക് പറന്നു പോയി. അഹങ്കാരിയായ ഒരുമയിൽ ഇതൊന്നും ചെവി കേട്ടില്ല .വേട്ടക്കാരൻ വന്ന് വല വീശിയപ്പോൾ അവൾ ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.വലയിൽ കുടുങ്ങിയ അവൾ കുറെ കരഞ്ഞു.പക്ഷേ ആരു കേൾക്കാൻ. മുതിർന്നവരുടെ ഉപദേശങ്ങൾ അനുസരിക്കണമെന്ന് മയിലിന് അവസാന സമയമെങ്കിലും മനസ്സിലായി.