തമസ്സ്

" സർവ്വം നിശ്ചലമാന്തം അന്ധാളിപ്പും മാനവ ഹുങ്കിനേറ്റ ശിക്ഷയോനവപാഠമോ പ്രാണനായ് കേഴും പ്രജകൾക്ക് രക്ഷയേകാൻ വട്ടം കറങ്ങുന്നു ഭൂഗോളരാജന്മാർ"

              അതെ മനുഷ്യരെ ആകെ ഞെട്ടിച്ച് ലോക രാജ്യങ്ങിലാകമാനം അസ്വസ്ഥതയും അന്ധാളിപ്പും സൃഷ്ടിച്ച ഘോരതമസ്സിന് കനം കൂടുന്ന നാളുകൾ. നട്ടുച്ചയാണെങ്കിലും രാജു മാഷിനു ചുറ്റും ഇരുട്ട് തളം കെട്ടി നിൽക്കുന്ന ഓരോ തോന്നൽ. അറുപത്തിയഞ്ചിലെത്തിയ രാജു മാഷ് ഒരു പകൽ പോലും വീട്ടിൽ അടങ്ങിയിരിക്കാറില്ല സാക്ഷരതയും, ജനകീയാസൂത്രണവും, ലൈബ്രറിയും ഒക്കെയായി വീട്ടിൽ എത്താൻ പാതിരയാകാറുള്ള പഴയ അധ്യാപക ജീവിതം. ഇപ്പോഴും തന്റെ സ്ഥാപനവും സംഘടനയുമൊക്കെയായി വീട്ടിനു വെളിയിൽ തന്നെ. പക്ഷെ, കഴിഞ്ഞ ഒരു മാസത്തിലേറെയായി വീട്ടുതടവിലാണ്. സർക്കാർ നിർദ്ദേശം പാലിക്കാനെന്ന് സൊള്ള് പറഞ്ഞാലും തനിക്കും കുട്ടികൾക്കും ഈ മഹാമാരി വരരുതേ എന്ന ഒരു കൊച്ചു സ്വാർഥത. അതെ കൊറോണ നമ്മളെ അങ്ങനെ ആക്കിയിരിക്കുന്നു.
      "നാട്ടിലിറങ്ങിയും കൂട്ടം കൂടിയും ടൗണിലിങ്ങിടക്കരുതാരും നാടിന്റെ നന്മയ്ക്കായ് നാളെയെ കാക്കുവാൻ അകലാതെ അകലം പാലിക്കണം" 
    അതുകൊണ്ട് രാജു മാഷ് എങ്ങോട്ടും ഇറങ്ങാറില്ല. വീട്ടിൽ തന്നെ കുട്ടികളോടും കുടുംബത്തോടുമൊപ്പം കഥ പറഞ്ഞും കളിച്ചും സമയം ചെലവഴിക്കുന്നു.

നമ്മുക്കും ഈ മഹാമാരിയെ അതിജീവിക്കാം ജാഗ്രതയോടെ.

പൂജ. പി
7 A മമ്പറം.യു.പി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ