മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/ഒരുമ
ഒരുമ
ഒരു ദിവസം ഒരു തെരുവ് നായ റോഡിലൂടെ നടക്കുകയായിരുന്നു. നടന്നുനടന്ന് ഒരു വീട്ടിന് അരികിലെത്തി. വീടിന്റെ ഗെയ്റ്റ് പൂട്ടിയിരുന്നു. അതിന്റെ അകത്തുനിന്ന് ഒരു വളർത്തു നായ കുരക്കുന്നു. തെരുവുനായ അകത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: എന്തിനാണ് നീ ഇങ്ങനെ കുരയ്ക്കുന്നത്. വളർത്തുനായ വിഷമത്തോടെ കൂടി പറഞ്ഞു: വീട്ടിൽ ഇരുന്ന് ബോറടിക്കുന്നു ലോക ഡൗൺ ആയതുകൊണ്ട് ഈവനിംഗ് വോക്കിന് പോകാൻ പറ്റുന്നില്ലല്ലോ. ഇതുകേട്ട് തെരുവുനായ ദയനീയതയോടെ വളർത്തുനായയെ നോക്കി സങ്കടത്തോടെ കൂടി പറഞ്ഞു: നിന്റെ വിഷമം പുറത്തു കടക്കാൻ പറ്റാത്ത ആണല്ലോ എന്റെ വിഷമം കുറേ ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാത്തതാണ്. അതിഥി തൊഴിലാളികൾക്കടക്കം പോലീസുകാർ ഭക്ഷണം എത്തിക്കുന്നുണ്ട്. എന്നെപ്പോലുള്ള തെരുവുനായകൾക്ക് ആരാണ് ഭക്ഷണം തരിക. ഇതുകേട്ട് വളർത്തുനായ പറഞ്ഞു ഇത്രയധികം കുഴപ്പമാണോ പുറത്ത്, ഒരു കാര്യം ചെയ്യാം ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്നല്ലേ ചൊല്ല്. അതുപോലെ നമുക്കൊരുമിച്ച് ഇവിടെ കഴിയാം എന്നുപറഞ്ഞുകൊണ്ട് തെരുവുനായ യും വളർത്തുനായും വീട്ടിൽ അടുത്തേക്ക് നടന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ