മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/ വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി വളർത്തുക, അവരുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നമ്മുടെ സ്ക്കൂളിലും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും ജൂൺ 19 വായന ദിനത്തിൽ സാഹിത്യ വേദിയുടെ പ്രർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എല്ലാ വർഷവും ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ചാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ളത്... പി എൻ .പണിക്കരുടെ ചരമദിന ത്തോടനുബന്ധിച്ച് മിക്കവാർതും വ്യത്യസ്തവുമായ പരിപാടികൾ പല വർഷങ്ങളിലായി നടത്താറുണ്ട്... രചനാ മത്സരങ്ങളും, മറ്റ് സ്റ്റേജിനങ്ങളും ഈ അവസരത്തിൽ നടത്തിവരുന്നു.

മുൻവർഷങ്ങളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കഥാ രചന കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും, പുസ്തകങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ആയി വായനാദിനത്തിൽ തുടങ്ങുന്ന ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ ആണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രധാനലക്ഷ്യം.. ഇത് വിവിധ വർഷങ്ങളിൽ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ചെയ്തു വരുന്നു.. കുട്ടികൾക്കായുള്ള പുസ്തകവിതരണം കാര്യക്ഷമമാക്കുകയും, വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകൾ എഴുതുകയും, ക്ലാസിലും വിദ്യാരംഗം വേദികളിലും അവതരിപ്പിക്കുകയും അതിനോടനുബന്ധിച്ച് തുടർ പ്രവർത്തനങ്ങളുമാണ് പ്രസ്തുത ഏത് മേഖലയുമായി ബന്ധപ്പെട്ട് ചെയ്തുവരുന്നത്..

കുട്ടികളിലെ വായന ശീലം വളർത്തുന്നതിനായി സ്ക്കൂൾ ലൈബ്രറി വളരെ കാര്യക്ഷമമായ രീതിയിൽ പ്രയോജനപ്പെടുത്തി വരുന്നു. ഓരോ ക്ലാസ്സിലും വായനമൂല സജ്ജീകരിച്ച് കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. അധ്യാപകരുടെ പ്രചോദനപരമായ ഇടപെടലുകൾ കുട്ടികളെ പുസ്തകങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു എന്നത് ഏറെ സന്തോഷ പ്രദമായ കാര്യമാണ്.

തങ്ങളുടെ ജന്മദിനത്തിൽ സ്ക്കൂൾ ലൈബ്രറിയിലേക്ക് കുട്ടികളുട വകയായി പുസ്തകങ്ങൾ സമ്മാനമായി ലഭിക്കുന്നു.