മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വടക്കഞ്ചേരി

പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറേ അറ്റത്ത് സ്ഥിതിചെയ്യുന്നൊരു പട്ടണമാണ് വടക്കഞ്ചേരി. തൃശ്ശൂർ-പാലക്കാട് റൂട്ടിൽ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തായാണ് (33 കിലോമീറ്റർ) ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണു വടക്കഞ്ചേരി. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയുമായി പേരിനു സാമ്യമുള്ളതിനാൽ വടക്കുംചേരി എന്ന് തെറ്റായും അറിയപ്പെടാറുണ്ട്. ഭാരതപ്പുഴയുടെ പോഷകനദിയായ മംഗലം പുഴ വടക്കഞ്ചേരി വഴി കടന്നുപോകുന്നു. പുഴയ്ക്ക് കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്ന് അറിയപ്പെടുന്നു. ശബരിമല തീർത്ഥാടനകാലത്ത് തമിഴ്നാട്ടിൽ നിന്ന് വരുന്ന ഭക്തർ ഇവിടെ തമ്പടിയ്ക്കാറുള്ളതിനാൽ സ്ഥലത്തിന് 'മിനി പമ്പ' എന്നും പേരുണ്ട്. ചിപ്സ് വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും.

2011-ലെ സെൻസസ് അനുസരിച്ച് 35, 891 ആണ് വടക്കഞ്ചേരിയിലെ ജനസംഖ്യ. സാക്ഷരത ഏതാണ്ട് 95 ശതമാനമുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണ്. മുസ്ലീം, ക്രിസ്ത്യൻ മതവിശ്വാസികളും ധാരാളമുണ്ട്. കോട്ടയം ഭാഗത്തുനിന്ന് കുടിയേറിയവരാണ് ഇവിടത്തെ ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും. റബ്ബറാണ് ഇവരുടെ പ്രധാന കൃഷി. ധാരാളം റബ്ബർ തോട്ടങ്ങൾ വടക്കഞ്ചേരിയിലുണ്ട്. കൂടാതെ തെങ്ങ്, നെല്ല്, കുരുമുളക് തുടങ്ങിയവയും ധാരാളമായി കൃഷി ചെയ്തുവരുന്നു.



പ്രധാന തെരുവുകൾ

  • മന്ദം
  • കമ്മാന്തറ
  • നായർ തറ
  • ഗ്രാമം
  • ഇടത്തിൽ
  • മാണിക്ക്യപ്പാടം
  • പാളയം
  • തിരുവറ
  • പ്രധാനി
  • നായരുകുന്ന്
  • കുരുക്കൽ തറ
  • മണ്ണംപ്പറമ്പ്
  • പുതുക്കുളം
  • ആമക്കുളം