മദ്രസ്സ തലീമുൽ ആവം യു പി എസ്/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മ കഥ
കൊറോണയുടെ ആത്മകഥ
എൻെ കുടുംബം വൈറസ് കുടുംബത്തിലെ അൽതാജിയ എന്നറിയപ്പെടുന്നതാണ്. എൻെ പൂർവ്വ പിതാക്കൾ ചൈനക്കാരായ സാർസും സൗദികളായ മെർസിയുമാണ്. ഞാൻ മനുഷ്യശരീരത്തിൽ ഒറ്റയ്ക്കാണ് പ്രവേശിക്കുന്നത്.24 മണിക്കൂർ കൊണ്ട് ഞാൻ പെരുകും.കൊവിഡ് 19 എന്ന എൻെ പേര് 2019 ലെ ചുരുക്കപ്പേരാണ്. എൻെ ആദ്യത്തെ അരങ്ങേറ്റം ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ ആണ്. ശ്വാസകോശത്തിലെ സ്രവം വഴിയാണ് എൻെ സഞ്ചാരം.ശ്വസനാവയവത്തെ ആക്രമിച്ചു നശിപ്പിക്കലാണ് എൻെ ജോലി.പക്ഷേ നിങ്ങൾ പേടിക്കേണ്ട കേട്ടോ...ശുചിത്വം പാലിക്കുന്നത് വഴിയും തീർച്ചയായും വീട്ടിലിരുന്നും സാമൂഹിക അകലം പാലിച്ചും മുഖാവരണം അണിഞ്ഞും കൈകൾ സോപ്പിട്ട് കഴുകിയും എന്നെ നിങ്ങൾക്ക് അകറ്റാവുന്നതാണ്. *STAY*HOME**STAY*SAFE*
സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |