മുറ്റത്തുണ്ടൊരു പൂന്തോട്ടം
അമ്മ നട്ടുവളർത്തിയ പൂന്തോട്ടം
കാണാൻ എന്തൊരു ചേലാണ്
രാവിലെ ഉണരും നേരം
പൂക്കളെ നോക്കി ഇരിക്കുമ്പോൾ
മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പീടും
റോസുണ്ട്, ജമന്തിയുണ്ട്, ഡാലിയയുണ്ട്
മുല്ലയുണ്ട്, പിച്ചിയുണ്ട്, എല്ലാമുണ്ടെൻ തോട്ടത്തിൽ
രാവിലെ ഉണർന്ന് വെള്ളമൊഴിക്കുമ്പോൾ
പൂക്കൾ എന്നെ നോക്കി ചിരിക്കുമ്പോൾ
എൻ്റെ മനസ്സു നിറഞ്ഞീടും
എന്തു മനോഹരമീ പൂന്തോട്ടം
എൻ്റെ അമ്മയുണ്ടാക്കിയ പൂന്തോട്ടം