മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/ശുചിത്വം..

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം..

രാവിലെ കുളിച്ചിട്ട് വന്നയുടനെ 'അമ്മ പറഞ്ഞു " ഗൗരിമോളെ, കൈ കഴുകിയിട്ട് വരൂ, ആഹാരം കഴിക്കാം". അപ്പോൾ ഞാൻ വിചാരിച്ചു എന്തിനാ എപ്പോഴും ഇങ്ങനെ കൈ കഴുകുന്നത്. ഇപ്പോൾ കുളിച്ചിട്ട് വന്നതല്ലേയുള്ളു. അപ്പോൾ 'അമ്മ വന്ന് ഹാൻഡ്‌വാഷ് ഇട്ട് കൈ കഴുകിത്തന്നു. "മോളെ, ഇപ്പോൾ കൊറോണ എന്നൊരു അസുഖമുണ്ട്. അത് വരാതിരിക്കാൻ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ ആഹാരം കഴിക്കുമ്പോൾ ഉള്ളിൽ പോയാൽ പല അസുഖങ്ങൾ വരും". 'അമ്മ കുറെ കാര്യങ്ങൾ പറഞ്ഞുതന്നു. "നമ്മൾ എന്നും രണ്ടു പ്രാവശ്യം കുളിക്കണം. രാവിലെയും രാത്രിയിലും പല്ലു തേക്കണം. ആഹാരത്തിനു മുൻപ് കൈകൾ നന്നായി സോപ്പിട്ടു കഴുകണം. വൃത്തിയില്ലാത്ത സാധനങ്ങൾ കൈകൊണ്ടു എടുക്കരുത്. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണം. ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയരുത്. ഇപ്പോൾ അവധി സമയം അല്ലേ, അപ്പോൾ കുട്ടികളും അതൊക്കെ ചെയ്യണം". 'അമ്മ പിന്നെയും ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു. അച്ഛൻ മുറ്റത്തു പയറും ചീരയും ഒക്കെ നടുന്നുണ്ട്. ഞാനും സഹായിക്കാൻ പോകുവാണ്. എല്ലാത്തിനും ഞാനാണ് വെള്ളം ഒഴിക്കുന്നത്.

കൂട്ടുകാരേ, നമ്മൾ ശുചിത്വം പാലിച്ചാൽ ആശുപത്രിയിൽ പോയി മരുന്ന് മേടിക്കേണ്ടിവരില്ല.

ഗൗരികൃഷ്ണ ആർ
2 സി മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ