ശുചിത്വം.    

പ്രാചീനകാലം  മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റകാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതനസംസ്ക്കാരത്തിന്റെ തെളിവുകൾ  വ്യക്തമാക്കുന്നു. വ്യക്തികളും അവർ ജീവിക്കുന്നചുറ്റുപാടുംഅന്തരീക്ഷവുംമാലിന്യവിമുക്തമായിരിക്കുന്നഅവസ്ഥയാണ്ശുചിത്വം.അതിനാൽവ്യക്തിശുചിത്വത്തോടൊപ്പംമനുഷ്യമലമൂത്രവിസർജ്യങ്ങളുടെയുസുരക്ഷിതപരിപാലനവുംശുചിത്വംഎന്നതിൽ ഉൾപ്പെടുന്നു. വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പൊതുശുചിത്വം,സ്ഥാപനശുചിത്വം, പരിസരശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെനാംവേർതിരിച്ചു പറയുമെങ്കിലുംയഥാർത്ഥത്തിൽഇവയെല്ലാംകൂടിചേർന്നആകെത്തുകയാണ് ശുചിത്വം.രോഗങ്ങളും പകർവ്യാധികളും മനുഷ്യനെ വേട്ടയാടൻ തുടങ്ങിട്ട് നൂറ്റാണ്ടുകളായി.ഇത്ദൈവകോപമാണെന്നാണ് പണ്ട് ചിലർ കരുതിയത്.പാപികളെ ശിക്ഷിക്കാൻദൈവം അയക്കുന്നബാധകളായി അവർ അവയെകണ്ടിരുന്നു.എന്നാൽനൂറ്റാണ്ടുകളുടെ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ അവർ കണ്ടെത്തി.നമുക്ക് ചുറ്റുമുള്ള ചെറു ജീവികളാണ് ഇതിന്റെകരണക്കാരെന്ന്.എലി,പാറ്റ,ഈച്ച,കൊതുക് എന്നി ജീവികൾ രോഗ വാഹികളായി വർത്തിക്കുന്നു എന്ന് ഗവേഷകർതിരിച്ചറിഞ്ഞു. ശുചിത്വംഇല്ലായ്‌മയാണ് പലരോഗങ്ങളേയുംവിളിച്ചുവരുതുന്നതെന്നും അവർ പറ യുന്നു. ഇതിന്റെ വെളിച്ച ത്തിൽ ശുചിത്വം ജീവരക്ഷാകരമായ ഒരു കാര്യമാണെന്ന്തന്നെ പറയാം.ഏറ്റവും വലിയജീവപാഠങ്ങളിലൊന്നാണ്ശുചിത്വം. ഗുരുദേവൻഓരേസമയംആയുധവും ആവശ്യവുമായിഉപദേശിച്ചശീലമാണ് ശുചിത്വം .ഒരുപക്ഷെ മലയാളിയുടെഇന്നത്തെമികച്ചശുചിത്വബോധത്തിന് അടിത്തറയിട്ടത് ഗുരുദേവന്റെ ഈമാതൃകവിപ്ലവമായിരുന്നു. ശുചിത്വം ആയുധവുംആവശ്യവുമാണ്. അതിന്റപ്രാധാന്യം നാം അറിഞ്ഞി രിക്കണം.ആരോഗ്യവിദ്യാഭ്യാസമേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നുഎന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റ കാര്യംവരുമ്പോൾ നാം ഏറെപുറകിലാണെന്ന് കൺതുറന്നുനോക്കുന്നആർക്കും മനസിലാകും.നമ്മുടെ നാടിന്റെതാളം നിലക്കാതിരിക്കാൻപരിസ്ഥിതി സംരക്ഷിക്കൂപ്രകൃതിയുടെ ഹൃദയ മിടിപ്പ് നിലനിര്ത്തൂ.ഹരിതകേരളം"പങ്കെടുക്കാം ഏറ്റെടുക്കാം മാറ്റത്തിന്റെ കൂട്ടായ്മയിൽ അണിചേരാം. "

സാന്ത്വന വി വി
9 മട്ടന്നൂർ.എച്ച് .എസ്.എസ്.
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം