മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം       

ഒരു ഗ്രാമത്തിൽ അടുത്തടുത്ത് ആയി രണ്ട് വീടുകൾ ഉണ്ടായിരുന്നു ആദ്യ വീട്ടിൽ സീമയും രണ്ടാമത്തെ വീട്ടിൽ ലീലയും ആയിരുന്നു താമസം. സീമ തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമായിരുന്നു  പക്ഷേ ലീല അങ്ങനെയല്ലായിരുന്നു അവൾ വീടും പരിസരവും ഒന്ന് തൂത്തു വാരുകകൂടി ചെയ്തില്ല അവളുടെ വീടിന് ഒരു ദുർഗന്ധമായിരുന്നു കാരണം ലീലയുടെ വീടിന്റെ ഒരു ഭാഗത്തുകൂടി അടുത്തുള്ള കെട്ടിടത്തിലെ മാലിന്യങ്ങൾ ഒഴുകുന്നുണ്ടായിരുന്നു മറ്റൊരു ഭാഗത്ത്‌ ചപ്പുചവറുകളും പ്ലാസ്റ്റിസിക്കുകളും കുട്ടിയിട്ടിട്ടുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവൾ പച്ചക്കറികൾ പാകം ചെയ്യാൻ വേണ്ടി എടുത്തിട്ട് പാത്രം അടച്ചുവെച്ചിരുന്നില്ല ലീലയുടെ വീട്ടിനുള്ളിൽ കൂടി എലികൾ കയറിഇറങ്ങുന്നുണ്ടായിരുന്നു. അങ്ങനെ എലികളുടെ ശ്രദ്ധയിൽ ആ പാത്രം പെട്ടു. എലികൾ ഉടൻ തന്നെ ആ പാത്രത്തിൽ കയറി പച്ചക്കറികൾ കടിച്ചു നാശമാക്കി. പിറ്റേദിവസം ലീല പച്ചക്കറി എടുക്കാൻ വന്നപ്പോൾ എലികൾ പച്ചക്കറി കടിച്ചിരുന്നത് അവൾ കണ്ടു പക്ഷേ ലീല അതൊന്നും കാര്യമാക്കിയില്ല. അങ്ങനെ ലീല ആ പച്ചക്കറികൾ എടുത്ത് പാകം ചെയ്ത് ഭക്ഷിച്ചു. പിറ്റേദിവസം ലീലയ്ക്ക് ഛർദിയും പനിയുമായിരുന്നു ഡോക്ടർ വീട്ടിൽ വന്ന് പരിശോധിച്ചപ്പോൾ എലിപ്പനിയാൺ എന്ന് പറഞ്ഞു. ഡോക്ടർ വീടും പരിസരവും കണ്ടപ്പോൾ പറഞ്ഞു വീടും പരിസരവും വൃത്തിയാക്കി വെക്കാഞ്ഞിട്ടാണെന്ന്  കൂട്ടുകാരെ  നിങ്ങൾക്ക് ഈ കഥയിൽ നിന്ന് എന്താണ് മനസ്സിലായത് ? ശുചിത്വമുള്ളിടത്തെ  ആരോഗ്യമുള്ളു.

ശ്രൂതിനന്ദ കെ എ
7 മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ