മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/പ്രതിരോധം
രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതലെടുക്കുന്നതിനാണ് നാം രോഗപ്രതിരോധം എന്ന് പറയുന്നത്.നമുക്ക് രോഗങ്ങൾ വന്നാൽ നാം ഉടനെ വൈദ്യസഹായം തേടണം. ഇപ്പോൾ കൂടുതലും രോഗങ്ങളാണ്.പഴയകാലത്ത് രോഗമെന്നുപറഞ്ഞാൽ ചെറിയ പനിയൊക്കെയാണ് . എന്നാൽ ഇന്ന് മാരകമായ കോവിഡ്-19 പോലുളള രോഗങ്ങളാണ് . പഴയകാലത്ത് കാൻസർ ഒരാൾക്കോ മറ്റോ എന്നാൽ ഇന്ന് കുട്ടികളടക്കം പതിനായിരത്തിൽ പേർ . പഴയകാലത്ത് രോഗം കുറഞ്ഞത് അവർ കൃഷി ചെയ്ത ഭക്ഷണങ്ങൾ കഴിക്കും, നന്നായി വ്യായാമം ചെയ്യും, പിന്നെ നല്ല ശുചിത്വവും അതോടൊപ്പംനല്ല ശുദ്ധലായുവും ശ്വസിക്കുന്നു. എന്നാൽ ഇന്ന് വ്യായാമമില്ല, ഹോട്ടലുകളിൽ നിന്നും മറ്റുംഭക്ഷണം കഴിക്കുന്നു,പച്ചക്കറികൾ കഴിക്കില്ല, കൃഷി ചെയ്യില്ല, മരുന്നടിച്ച പഴങ്ങൾകഴിക്കുന്നു,പിന്നെ വാഹനങ്ങളിലെയും ഫാക്ടറികളിലെയുംപുക വായുവിൽ കലർന്ന് അത് ശ്വസിക്കുകയും ചെയ്യുന്നു. പിന്നെങ്ങനെ വരാതിരിക്കാനാണ് മാരകമായ രോഗങ്ങൾ . കൊറോണവൈറസ് പോലുളള രോഗങ്ങൾ പകരാതിരിക്കാൻ നാം വീട്ടിൽ തന്നെയിരിക്കുകയും പൊതുപരിപാടികളിലൊന്നും പോവാതെ മാറിനിൽക്കുകയും ഇടയ്ക്കിടെ കൈ സാനിറ്റൈസറോ മറ്റോ ഉപയോഗിച്ച് കഴുകുകയുംചെയ്യുക. പുറത്തുപോകുംപോൾ നിർബന്ധമായും മാസ്ക് ധരിക്കുക . എപ്പോയുംശുചിത്വത്തോടെ ഇരിക്കുക. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഉടനെ വൈദ്യസഹായം തേടണം. നിപ്പ വൈറസിനെയും പ്രളയത്തെയും അതിജീവിച്ച തുപോലെ നമുക്ക് കൊറോണ വൈറസിനെയും അതിജീവിക്കാം.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം